കൃത്യമായ ഭക്ഷണം ഉറക്കം വ്യായാമം എന്നിവ മെച്ചപ്പെട്ട ആരോഗ്യം ലഭിക്കുന്നതിന് ഏറെ ആവശ്യകരമാണ്. എന്നാല്‍ ഇവ അമിതമായാല്‍ അത് ശരീരത്തിന് ഏറെ ദോഷം ചെയുകയും ചെയ്യും. ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും ശരീരത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ് ഉറക്കം എന്നാല്‍ ഉറക്കം കുറയുന്നത് ശരീരത്തിന് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പോലെ തന്നെ കൂടി പോകുന്നതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി പഠനം. ദീര്‍ഘനേരം ഉറങ്ങുന്നത് അപകടകരമായ ഒരു പ്രശ്നമല്ലെന്നും എന്നാല്‍ ആരോഗ്യം ദുര്‍ബലമാകുന്നതിന്റെ അടയാളമാണെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്.
ഉറക്കം അധികമായാലും പ്രശ്നമാണേ..അമിത ഉറക്കം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം




