കേരളത്തിന്റെ രണ്ടറ്റത്തും താമര തിളക്കം : വി.കെ. സജീവന്‍

മധൂര്‍: കേരളത്തിന്റെ വടക്കേയറ്റത്ത് ബിജെപി ഭരണം തുടര്‍ച്ചയായി 46-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിന്റെ തെക്കേയറ്റത്ത് ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത് താമരയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വികെ സജീവന്‍ പറഞ്ഞു. മധൂര്‍ പഞ്ചായത്ത് ഈസ്റ്റ് വെസ്റ്റ് ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന വിജയാഘോഷ പരിപാടി മധൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത തീവ്രവാദ സംഘടനകളുടെ കൂട്ടുപിടിച്ച് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള യുഡിഎഫിന്റെ ശ്രമം പക്ഷേ മധൂരില്‍ പരാജയപ്പെട്ടു. ഭാരതത്തിന് വെളിയില്‍ നമ്മുടെ രാജ്യത്തെ നിരന്തരയ അധിക്ഷേപിക്കുന്ന രാഹുല്‍ ഗാന്ധി വിദേശ രാജ്യത്തലവന്മാരുടെ ഭാരത സന്ദര്‍ശന വേളയില്‍ കൂടിക്കാഴ്ച്ചക്ക് അവസരം നിഷേധിച്ചുവെന്ന് പരിതപിക്കുകയാണെന്ന് വിലപിക്കുന്നത് പരിഹാസ്യമെന്നും വികെ സജീവന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി മധൂര്‍ പഞ്ചായത്ത് ഈസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡന്റ് രവി ഗട്ടി അദ്ധ്യക്ഷത വഹിച്ചു.

ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്‍. സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാലകൃഷ്ണന്‍, മധൂര്‍ പഞ്ചായത്ത് ഈസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡണ്ട് രവി ഗട്ടി, ജനറല്‍ സെക്രട്ടറി ധനഞ്ജയന്‍ മധൂര്‍, വെസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡണ്ട് മാധവ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ഗണേഷ് മീപ്പുഗുരി എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top