മൊഗ്രാല്‍ പുത്തൂര്‍ : പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ 17-ാം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാഷിദ മുഹമ്മദിന് ചരിത്ര വിജയം.

മൊഗ്രാല്‍ പുത്തൂരില്‍ റിക്കാര്‍ഡ് ഭൂരിപക്ഷവുമായി മാഷിദ മുഹമ്മദ്,
വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മുസ്ലിം ലീഗ്,
മൊഗ്രാല്‍ പുത്തൂര്‍ : പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ 17-ാം വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാഷിദ മുഹമ്മദിന് ചരിത്ര വിജയം. 916 വോട്ടാണ് ഇവിടെ പോള്‍ ചെയ്തത്.അതില്‍ 711 വോട്ടും മാഷിദക്കാണ്. എതിര്‍ സ്ഥാനാര്‍ത്ഥി വെല്‍ഫയര്‍ പാര്‍ട്ടിയിലെ മറിയംബി ടീച്ചര്‍ക്ക് വെറും 78 വോട്ടായിരുന്നു. 633 വോട്ടിന്റെ ചരിത്രം ഭൂരിപക്ഷമാണ് ഈ വാര്‍ഡിലെ വോട്ടര്‍മാര്‍ മാഷിദ മുഹമ്മദിന് സമ്മാനിച്ചത്.മുന്‍മെമ്പര്‍ നൗഫല്‍ പുത്തൂരിന്റെ നേതൃത്വത്തില്‍ നടത്തിയ വികസന മുന്നേറ്റവും മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ഈ ചരിത്ര വിജയത്തിന് കാരണമെന്ന് 17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പറഞ്ഞു

Scroll to Top