74
കുന്നിടിച്ചില്‍ ഭീഷണിയുള്ള കല്ലപ്പള്ളി കമ്മാടി പത്തുകുടിയിലെ 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ച കമ്മാടി ഏകാധ്യാപക വിദ്യാലയ ക്യാമ്പില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും ജില്ലാ കളക്ടര്‍ കെ. ഇമ്പ ശേഖറും സന്ദര്‍ശനം നടത്തി. സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി. മുരളി പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന എന്നിവരും കൂടെയുണ്ടായിരുന്നു. ക്യാമ്പിലേക്ക് വനസംരക്ഷണ സമിതി നല്‍കിയ അവശ്യ വസ്തുക്കളുടെ കിറ്റ് എം എല്‍ എ യും ജില്ലാ കളക്ടറും ഏറ്റുവാങ്ങി.