കാസര്‍കോട്: കാസര്‍കോട് നഗരസഭ യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സ്‌കൂളുകള്‍ക്ക് ഫുട്‌ബോളുകള്‍ വിതരണം ചെയ്തു. നഗരസഭാ വനിതാ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങ് ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലറും ചാമ്പ്യന്‍ഷിപ്പ് കോര്‍ഡിനേറ്ററുമായ സിദ്ധീഖ് ചക്കര, മറ്റു കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാം, സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍, കായിക അദ്ധ്യാപകര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നഗരസഭയുടെ വിദ്യാഭ്യാസ – കായിക പ്രോത്സാഹന പദ്ധതിയായ ”സക്‌സസ് ഫിയസ്റ്റ”യുടെ ഭാഗമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും. മികച്ച താരങ്ങളെ കണ്ടെത്തി നഗരസഭാ തലത്തില്‍ ടീം രൂപീകരിച്ച് അവര്‍ക്ക് മികച്ച പരിശീലനം നല്‍കാനാണ് നഗരസഭ പദ്ധതി തയ്യാറാക്കുന്നത്.
കാസര്‍കോട് നഗരസഭയുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് സജീവമായ ഒരുക്കങ്ങള്‍; ഫുട്‌ബോളുകള്‍ വിതരണം ചെയ്തു
65