അബുദാബി : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബിയില്‍ എത്തിയ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ ഹനീഫ ഗോള്‍ഡ് കിംഗിന് ഇമാം ഷാഫി ആകാദമി അബുദാബി കമ്മിറ്റി ഉജ്ജല സ്വീകരണം നല്‍കി,
അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് ഖാലിദ് ബംബ്രാണയുടെ അധ്യക്ഷതയില്‍ അബുദാബി എസ്.കെ. എസ്.എസ്.എഫ്. കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ സീതാംഗോളി ഉദ്ഘാടനം ചെയ്തു. ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ട്രസ്റ്റ്
സെക്രട്ടറി സ്പിക്ക് അബ്ദുല്ല കുഞ്ഞി ഹാജി, അശ്‌റഫ് ഫൈസി, അബുദാബി കെ.എം.സി.സി. സംസ്ഥാന വൈസ്, പ്രസിഡന്റും എം.ഐ.സി അബുദാബി സെക്രട്ടറിയുമായ അനീസ് മാങ്ങാട്, അബുദാബി ചാപ്റ്റര്‍ ഉപദേശക സമിതി അംഗം അസീസ് പെര്‍മുദെ, ഹനീഫ് ഗോള്‍ഡ് കിംഗ്. സമീര്‍ അസ്അദി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് ഖാലിദ് ബംബ്രാണ മൊമന്റോ നല്‍കി ആദരിച്ചു എസ്.കെ.എസ്. എസ്.എഫ്.കാസര്‍ഗോഡ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ശുഹൈബ് കല്ലൂരാവി, ജില്ലാ വൈസ് പ്രസിഡന്റ് അശ്‌റഫ് ബസറ, എസ്.കെ.എസ്. എസ്.എഫ്.മഞ്ചേശ്വരം മേഖലാ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ ഹാജി കമ്പള, ജനറല്‍ സെക്രട്ടറി സക്കീര്‍ കമ്പാര്‍ , കെ.എം. സി.സി.കാസര്‍ഗോഡ് ജില്ലാ ജ:സെക്രട്ടറി അ ശ്‌റഫ് പി.കെ, ട്രഷറര്‍ ഉമ്പു ഹാജി പെര്‍ള , സെക്രട്ടറി ഇസ്മയില്‍ മുഗളി, കെ. എം.സി. സി. നേതാക്കളായ, ശാ ബന്തിയോട്, ഇബ്രാഹിം പള്ള, നിസാര്‍ ഹൊസങ്കടി, ഹമീദ് മാസിമാര്‍
ഇമാം ശാഫി അബുദാബി വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഹംസ കൊടിയമ്മ, സുനൈഫ് പേരാല്‍, സുലൈമാന്‍ പേരാല്‍, അറബി ബശീര്‍, ശമീര്‍ താജ്, മുനീര്‍ ബത്തേരി, റസാഖ് ബത്തേരി, തസ്ലീം ആരിക്കാടി, അബ്ദുല്‍ റഹ്‌മാന്‍ കുമ്പോല്‍, യഹ്യ മൊഗ്രാല്‍, സിദ്ദീഖ് മച്ചമ്പാടി, റഫീഖ് ബദ്രിയ നഗര്‍, ഇബ്രാഹിം ആരിക്കാടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജന:സെക്രട്ടറി അശ്‌റഫ് (അച്ചു ) കുമ്പള സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ലത്വീഫ് കുദുങ്കില നന്ദിയും പറഞ്ഞു.