ഇന്ന് ലോകം മുഴുവന്‍ തിരിച്ചറിയുകയാണ്. എന്റെ സഹോദരന്‍ സത്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്ന്. ഇന്ത്യ മുഴുവന്‍ കാണേണ്ട പ്രകാശമാണ് ഇവിടെയുള്ള ജനങ്ങള്‍. ഹിന്ദുവും മുസ്ലീമും ഒരുമിച്ച് കഴിയുന്നു.
കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായില്ലെന്ന് വയനാട്ടിലെ കോണ്‍?ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ടവരെ കാണാന്‍ പ്രധാനമന്ത്രി വന്നു. പക്ഷേ അവര്‍ക്ക് ആവശ്യം ഉള്ളത് നല്‍കിയില്ലെന്നും പ്രിയങ്ക ?ഗാന്ധി പറഞ്ഞു. ചുങ്കത്തറയില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ഇന്ന് ലോകം മുഴുവന്‍ തിരിച്ചറിയുകയാണ്. എന്റെ സഹോദരന്‍ സത്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്ന്. ഇന്ത്യ മുഴുവന്‍ കാണേണ്ട പ്രകാശമാണ് ഇവിടെയുള്ള ജനങ്ങള്‍. ഹിന്ദുവും മുസ്ലീമും ഒരുമിച്ച് കഴിയുന്നു. മഹാത്മ ഗാന്ധി കണ്ട സ്വപനമാണ് നിങ്ങള്‍. നിങ്ങളെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ഇവിടെ ഒരു നയങ്ങളും ഉണ്ടാകുന്നില്ല. കൃഷി ശക്തിപ്പെടുത്താന്‍ ഇവിടെ ഒന്നും നടപ്പാക്കുന്നില്ല. ആദിവാസി സമുദായത്തില്‍ ഉള്ളവരുടെ ഭൂമി എടുത്തു മാറ്റി പ്രധാനമന്ത്രിയുടെ ആളുകള്‍ക്ക് നല്‍കുകയാണ്. ബിജെപിയുടെ രാഷ്ട്രീയത്തിന്റെ ഫലമാണിതെന്നും പ്രിയങ്ക ?ഗാന്ധി പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ സാമ്പത്തിക സഹായം നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ല. മനുഷ്യ വന്യ ജീവി പ്രശ്‌നത്തിന് ഇവിടെ പരിഹാരം കാണുന്നില്ല. ഇവിടെ താമസിക്കുന്നവരോട് ചര്‍ച്ച ചെയ്യാതെയാണ് ഗവണ്മെന്റിന്റെ പ്രവര്‍ത്തികള്‍. നിങ്ങളുടെ ശബ്ദം കേള്‍ക്കാതെയിരിക്കുകയാണ്. നിങ്ങളുടെ ശബ്ദം ഏറ്റവും വ്യക്തമായി കേള്‍ക്കേണ്ട സമയമുണ്ടെങ്കില്‍ ആ സമയം ഇപ്പോഴാണ്. നിങ്ങള്‍ക്ക് ഇവിടെ ഒരു പോരാളിയുണ്ട്. നിങ്ങളുടെ ശബ്ദം എല്ലാ വേദികളിലും ഞാന്‍ ഉയര്‍ത്തും. നിങ്ങളുടെ സേവനത്തില്‍ ഇപ്പോള്‍ തന്നെ ഞാന്‍ എന്നെ സമര്‍പ്പിക്കുകയാണ്. നിങ്ങളുടെ സേവനത്തിനായി എന്നും ഒപ്പമുണ്ടാകും. ചെറിയ വ്യാപാര സ്ഥാപങ്ങളെ ആശയകുഴപ്പത്തില്‍ ആക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയുന്നത്. കാര്‍ഷിക മേഖലേയും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ഗവണ്‍മെന്റ് ഇവിടെയുള്ള ആളുകളോട് ചര്‍ച്ച ചെയ്യാതെ ഈ പ്രദേശങ്ങള്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കുകയാണ്. ഇതിനെതിരെ നിങ്ങളുടെ ശബ്ദമായി മാറാന്‍ ഞാന്‍ തയ്യാറാണ്. എന്റെ സഹോദരന്റെ ഹൃദയത്തില്‍ വയനാട്ടുകാരോടുള്ളത് ആഴത്തില്‍ ഉള്ള ബഹുമാനം ആണെന്നും പ്രിയങ്ക ?ഗാന്ധി പറഞ്ഞു.