പിഎം ശ്രീ വിവാദം: ഒരടിപോലും പിന്നോട്ട് പോകാതെ CPI; ഒടുവില്‍ മുട്ടുമടക്കി CPIM

പിഎം ശ്രീ പദ്ധതി ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളും ആരംഭിച്ചു. പിഎം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ?ഗമാണെന്നും ഒരിക്കലും അം?ഗീകരിക്കില്ലെന്നുമുള്ള സിപിഐയുടെ ഉറച്ച നിലപാടില്‍ എല്‍ഡിഎഫ് വട്ടം ചുറ്റി. മന്ത്രി സഭാ യോ?ഗം ബഹിഷ്‌കരണം അടക്കമുള്ള കര്‍ശന നിലപാടുകളിലേക്ക് സിപിഐ കടന്നതോടെ ധാരണാപത്രം മരവിപ്പിക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍?ഗമില്ലാതെയായി. ധാരണാ പത്രം മരവിപ്പിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും സിപിഐ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവും ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കി. ഒടുവില്‍ സിപിഐയുടെ കടുത്ത നിലപാടിന് മുന്നില്‍ വല്യേട്ടന് മുട്ടുമടക്കേണ്ടി വന്നു.

ഒരടിപോലും പിന്നോട്ടില്ല

പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന ഒറ്റ ആവശ്യത്തില്‍നിന്ന് ഒരടിപോലും പിന്നോട്ടില്ലാതെ സിപിഐ ഉറച്ചുനിന്നു. മന്ത്രിസഭ യോ?ഗത്തില്‍ ഉള്‍പ്പെടെ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തിരുന്ന പിഎം ശ്രീ പദ്ധതിയാണ് എതിര്‍പ്പ് മറികടന്ന് ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. പിഎം ശ്രീ പദ്ധതിയെ അം?ഗീകരിക്കില്ലെന്ന സിപിഐയുടെ നിലപാടിനെ സിപിഐഎം ?ഗൗരവത്തോടെ എടുത്തിരുന്നില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എന്ത് സിപിഐ എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ?ഗോവിന്ദന്റെ മറുപടി ഇത് വ്യക്തമാക്കുന്നതാണ്. ബ്രൂവറി വിഷയത്തില്‍ പിന്നോട്ടുപോയതു പോലെ സിപിഐ ഈ വിഷയത്തിലും അയയുമെന്നായിരുന്നു സിപിഐഎമ്മിന്റെ വിലയിരുത്തല്‍. എന്നാല്‍ സിപിഐഎമ്മിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് സിപിഐ പിഎം ശ്രീ പദ്ധതിയിലെ എതിര്‍പ്പില്‍ ഉറച്ച് നിന്നു. പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് മുന്നണിമര്യാദയുടെ ലംഘനമെന്ന വിമര്‍ശനവും സിപിഐ നിരന്തരം ഉയര്‍ത്തി.

ഫലം കാണാതെ കൂടിക്കാഴ്ചകള്‍

സിപിഐയുടെ കടുത്ത നിലപാടില്‍ എല്‍ഡിഎഫ് ആടിയുലഞ്ഞു. സിപിഐയെ അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ആദ്യം സിപിഐ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ചയ്ക്ക് എത്തിയത്. കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്ന് സിപി ഐ എമ്മിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ശിവന്‍കുട്ടിയുടെ എം എന്‍ സ്മാരക സന്ദര്‍ശനം. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ സിപിഐ നിലനിന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി ബിനോയ് വിശ്വവമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചത്. എന്നാല്‍ ഈ ചര്‍ച്ചയും ഫലം കണ്ടില്ല. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച പ്രശ്‌നം തണുപ്പിച്ച് എടുക്കാനുള്ള ശ്രമം എന്നാണ് സിപിഐ വിലയിരുത്തിയത്.

സബ് കമ്മിറ്റി രൂപീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം സിപിഐ തള്ളി നിലപാട് വ്യക്തമാക്കി. സബ് കമ്മിറ്റി എന്ന നിര്‍ദേശത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അതുവരെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രം മരവിപ്പിച്ചു നിര്‍ത്തണമെന്നായിരുന്നു സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയും സിപിഐയുടെ കര്‍ശന നിലപാടിന് വഴങ്ങിയില്ല. സിപിഐയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. പിന്നാലെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച് ബിനോയ് വിശ്വം ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
ദേശീയ നേതൃത്വവുമായും ചര്‍ച്ചകള്‍ നടന്നെങ്കിലും സിപിഐയുടെ സംസ്ഥാന നേതൃത്വത്തിനൊപ്പമായിരുന്നു ദേശീയ നേതൃത്വവും നിലനിന്നത്. സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയമുണ്ടായില്ല. കൂടിക്കാഴ്ചയില്‍ പിഎം ശ്രീയില്‍ ഒപ്പിട്ടതിലെ അതൃപ്തി ഡി രാജ അറിയിച്ചു. മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നും നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്നും ഡി രാജ പറഞ്ഞു.

മന്ത്രി സഭ ബഹിഷ്‌കരണവും, CPI മന്ത്രിമാരുടെ കത്തും

പി എം ശ്രീ പദ്ധതിയുടെ ധാരണപത്രം ഒപ്പിടുന്ന കാര്യത്തില്‍ വഞ്ചിക്കപ്പെട്ടു എന്ന് സിപിഐ മന്ത്രിമാര്‍ അതൃപ്തി നിലപാട് ശക്തമാക്കി. അതൃപ്തി അറിയിച്ച് കൊണ്ട് നാല് സിപിഐ മന്ത്രിമാരും ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് നല്‍കി. തീര്‍ത്തും തെറ്റായ രീതിയാണെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് സിപിഐ ഉറച്ചുനിന്നതും സിപിഐഎമ്മിനെ വെട്ടിലാക്കി. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കിയതോടെ അനുനയ നീക്കവും സിപിഐഎം വേ?ഗത്തിലാക്കി. പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ട് മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതാകും നല്ലതെന്നായിരുന്നു സിപിഐയുടെ നിലപാട്. സിപിഐ മുന്നോട്ടുവെച്ച നിലപാടിനോട് യോജിച്ചില്ലെങ്കില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്. ഇതുമലൂം ഇടതുമുന്നണി ഐക്യം തകര്‍ന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.

ഒടുവില്‍ മഞ്ഞുരുക്കം, മുട്ടുമടക്കി CPIM

ഒടുവില്‍ സിപിഐയുടെ ആവശ്യത്തിന് മുന്നില്‍ സിപിഐഎമ്മിന് വഴങ്ങേണ്ടി വന്നു. ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നത്. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി. ആ ഉപാധിക്കാണ് വഴങ്ങുന്നത്.

Scroll to Top