എന്‍മകജെ: കേരള കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം സംഘടിപ്പിക്കുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് ‘പ്രത്യാശ’ തുടങ്ങി. എന്‍മകജെ പഞ്ചായത്തിലെ ബദ്രംപള്ള നവജീവന സ്പെഷ്യല്‍ സ്‌കൂളിലാണ് ഏഴ് ദിവസത്തെ ക്യാമ്പ് നടക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര ജെ.എസ്. ഉദ്ഘാടനം ചെയ്തു. സ്പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജോസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഡീന്‍ പ്രൊഫ. എം.ആര്‍. ബിജു, സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യക്ഷന്‍ ഡോ. എം. നാഗലിങ്കം, പിടിഎ പ്രസിഡണ്ട് ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഡോ. ലക്ഷ്മി സ്വാഗതവും വിദ്യാര്‍ത്ഥിനി റിയ മനോജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടന്നു. ക്യാമ്പിനോടനുബന്ധിച്ച് സ്പെഷ്യല്‍ സ്‌കൂളിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഉള്‍പ്പെടെയുള്ള കുട്ടികളുടെ വീടുകള്‍ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിക്കും. അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍്ട്ട് തയ്യാറാക്കും. ബോധവത്കരണ ക്ലാസ്സുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, യോഗാ പരിശീലനം, ലൈഫ് സ്‌കില്‍ പരിശീലനം, അക്കാദമിക് സെഷനുകള്‍ തുടങ്ങിയവ ഉണ്ടാകും. നവംബര്‍ രണ്ടിന് സമാപിക്കും.
കേരള കേന്ദ്ര സര്‍വകലാശാല: ഗ്രാമീണ പഠന സഹവാസ ക്യാമ്പ് ‘പ്രത്യാശ’ തുടങ്ങി




