ഹല കാസ്രോട് ഗ്രാന്‍ഡ് ഫെസ്റ്റ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വിതരണം നാളെ

ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഇത്തിസാലാത് അക്കാദമിയില്‍
സംഘടിപ്പിച്ച ഹല കാസ്‌റോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് പ്രവാസി മഹോത്സവത്തില്‍ നടത്തിയ നറുക്കെടുപ്പില്‍ വിജയിച്ച വ്യക്തിക്കുള്ള
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വിതരണം
നാളെ ഡിസംബര്‍ 18 വ്യാഴം വൈകുന്നേരം 4 മണിക്ക് ചെമനാട് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ വെച്ച് നടക്കും നാട്ടിലുള്ള കെ എം സി സിയുടെ മുഴുവന്‍ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിസന്റ് സലാം കന്യപ്പാടി
ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍ ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു
രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും നേടിയവര്‍ക്കുള്ള മൊബൈലും ടാബും നേരത്തെ ദുബായില്‍ വെച്ച് വിതരണം ചെയ്തിരുന്നു

Scroll to Top