കലാപമുണ്ടാക്കാന്‍ ശ്രമം – കേസെടുത്തു
കാസര്‍കോഡ് ചെറുവത്തൂരിലെ മുസ്ലിം ലീഗ് വനിതാ നേതാവ് നഫീസത്ത് നാസറിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.കലാപമുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനാണ് കേസ്.ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.വോട്ടെണ്ണലിന് പിന്നാലെ ചെറുവത്തൂര്‍ മടക്കരയില്‍ മുസ്ലിം ലീഗ് – സിപിഐഎം സംഘര്‍ഷം നടന്നിരുന്നു.ഇതിനിടയില്‍ തുരുത്തിയിലെ.പള്ളി ആക്രമിച്ചുവെന്ന വ്യാജ പ്രചാരണം നഫീസത്ത് വാട്‌സ്ആപ്പ് വഴി നടത്തുകയായിരുന്നു




