മഞ്ചേശ്വരം പാലിയേറ്റീവ് സ്‌നേഹ സംഗമം നടത്തി

മഞ്ചേശ്വരം : വേദന അനുഭവിക്കുന്നവര്‍ക്കും, ഒറ്റപ്പെടുന്നവര്‍ക്കും, കൈകോര്‍ക്കുന്ന സ്‌നേഹ സ്പര്‍ശം സംതൃപ്ത പരിചരണം ഏവരുടെയും അവകാശം എന്ന പ്രമേയമായി രോഗികളുടെയും കൂട്ടിരുപ്പുകരുടെയും മാനസിക സംഘര്‍ഷം കുറയ്ക്കുവാന്‍ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ സംയുക്തമായി പാലിയേറ്റീവ് സ്‌നേഹ സംഗമം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് ജിന്‍ ലവിന മോന്താരോ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദീഖ് അധ്യക്ഷത വഹിച്ചു.ഡോ പ്രഭാകര്‍ റൈ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്‍ഡിങ് ചെയര്‍ പേഴ്‌സണ്‍ രാധ, വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ യാദവ ബഡാജെ, മുംതാസ് ഷമീറ പഞ്ചായത്ത് സെക്രട്ടറി സുമേഷ്, ഡോ ഷിംന പ്രതീഷ്, ഡോ ദീപ്തി, പാലിയേറ്റിവ് നഴ്സ് ജ്യോതി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹാശിം പ്രസംഗിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദിലീപ് ടി എസ് നന്ദി പറഞ്ഞു

ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ആശ വര്‍ക്കര്‍,കുടുംബ ശ്രീ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എന്നിവര്‍ പങ്കെടുത്തു.

വിവിധ കലാപരിപാടികള്‍ നടത്തി. ഉപഹാരം നല്‍കി

Scroll to Top