ജെ.സി.ഐ കാസര്‍കോട് സ്ഥാനാരോഹണ ചടങ്ങ് ഗംഭീരമായി

കാസര്‍ഗോഡ് : ജെ.സി.ഐ കാസര്‍ഗോഡിന്റെ 2026 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സുവര്‍ണ്ണ ജൂബിലി ആഘോഷവും കാസര്‍ഗോഡ് മുനിസിപ്പാള്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ജെ.സി.ഐ കാസര്‍ഗോഡ് പ്രസിഡണ്ട് ജി.വി മിഥുന്‍ അധ്യഷത വഹിച്ച ചടങ്ങില്‍ ജെ.സി.ഐ സോണ്‍ പ്രസിഡണ്ട് എന്‍. അരുണ്‍ പ്രഭു വിശിഷ്ടാതിഥിയായി ജെ.സി.ഐ ദേശീയ പരിശീലകന്‍ എന്‍.പി യത്തീഷ് ബള്ളാള്‍ മുഖ്യപ്രഭാഷണം നടത്തി. സിനിമാ താരം ശരണ്യ രാമചന്ദ്രന്‍ പ്രേത്യേക അതിഥിയായി പങ്കെടുത്തു. സോണ്‍ വൈസ് പ്രസിഡണ്ട് കെ.എച്ച് റാഷിദ്, ജെ.സി.ഐ കാസര്‍ഗോഡ് മുന്‍ പ്രസിഡണ്ട് കെ.എം മൊയിനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ സി.കെ അജിത്ത്കുമാര്‍ സ്വാഗതവും സെക്രട്ടറി എ. സാദിഖ് നന്ദിയും പറഞ്ഞു. 2026 വര്‍ഷത്തെ പ്രസിഡണ്ടായി നിസാര്‍ തായല്‍, സെക്രട്ടറി എ. സാദിഖ്, ട്രഷറര്‍ കെ.വി സജീഷ് മറ്റു ഗവര്‍ണിംഗ് ബോര്‍ഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് പദവികള്‍ ഏറ്റെടുത്തു. ചടങ്ങില്‍ വെച്ച് ബിസിനസ്സ് എക്‌സലന്‍സ്, യംങ്ങ് എന്റര്‍പ്രേണര്‍, സോഷ്യല്‍ സര്‍വ്വീസ് എക്‌സലന്‍സ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ജെ.സി.ഐ കാസര്‍ഗോഡിന്റെ മുന്‍കാല പ്രസിഡണ്ടുമാരെയും ചടങ്ങില്‍ വെച്ച് ആദരിച്ചു. വിവിധ മേഖലകളിലെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Scroll to Top