സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (30.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11045 രൂപയും പവന് 1400 രൂപ കുറഞ്ഞ് 88360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 9120 രൂപയും പവന് 1200 രൂപ കുറഞ്ഞ് 72960 രൂപയുമാണ്.

ഒരു ഗ്രാം സാധാരണ വെള്ളിക്ക് 160 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 158 രൂപയുമാണ്.

Scroll to Top