കാസര്‍ഗോഡ്: കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഏഴാമത്തെ ക്യാമ്പസ് കാസര്‍ഗോഡ് ജില്ലയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഈ ക്യാമ്പസ്സിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പ്രവര്‍ത്തനമാരംഭിച്ചു. ഈ കോളേജിന് എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ (കെ.ടി.യു) അഫിലിയേഷനും എ.ഐ.സി.ടി.ഇയുടെ അംഗീകാരവുമുണ്ട്.
കാസര്‍കോട് കാമ്പസിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 3-ന് രാവിലെ 9:30-ന് കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. അഡ്വ. പി. എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.
ശ്രീ. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., ഡോ. യു ടി ഇഫ്തികാര്‍ (കര്‍ണാടക സ്റ്റേറ്റ് അല്ലയ്ഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍), ശ്രീ. എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ., ശ്രീ. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ., ശ്രീ. എ. കെ. എം. അഷ്റഫ് എം.എല്‍.എ., ശ്രീ. സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ., ശ്രീ. എം. രാജഗോപാലന്‍ എം.എല്‍.എ., സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ശ്രീ. കെ.സച്ചിന്‍ ദേവ് എം.എല്‍.എ., അഡ്വക്കേറ്റ് ഐ. സജു,ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശാന്ത ബി., ടി.എം ഷാഹിദ് തെക്കയില്‍(ചെയര്‍മാന്‍ മിനിമം വേജ് അഡൈ്വസറി ബോര്‍ഡ്,കര്‍ണാടക)എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
വര്‍ഷങ്ങളായി കാസര്‍ഗോഡ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി സമീപ ജില്ലകളെയും അയല്‍ സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടി വരികയായിരുന്നെന്നും, കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പുതിയ ക്യാമ്പസ് വഴി കാസര്‍ഗോഡ് ജില്ല അനുഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ പോരായ്മ നികത്താനാവുമെന്നും, കെഎംസിടിയുടെ പുതിയ കോളേജില്‍ ഈ വര്‍ഷം ബിടെക് പ്രോഗ്രാമുകളിലേക്ക് സര്‍ക്കാര്‍ അംഗീകൃത ഫീസില്‍ അഡ്മിഷന്‍ നടത്തിയതായും കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ചെയര്‍മാന്‍ ഡോ. കെ.മൊയ്തു വാര്‍ത്താ ഗ്രൂപ്പില്‍ അറിയിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ അന്‍ഷാദ്, ജിതിന്‍.വി,മുഹമ്മദ് സാലിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




