തലശ്ശേരി: പ്രസ്സ് ഫോറം മേരിമാതാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹ കരണത്തോടെ ഏര്‍പ്പെടുത്തിയ പതിനെട്ടാമത് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് മാതൃഭൂമി
കാസര്‍കോട് ലേഖകന്‍
പ്രദീപ് നാരായണന്‍ അര്‍ഹനായി. ജൂണ്‍ 20 ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ‘ദേശീയ പാതയ്ക്കായി അടിത്തറയോളം മാന്തി:
മണ്ണിടിച്ചില്‍ ഭീതിയില്‍ അന്തിയുറങ്ങാന്‍ ഒരിടം തേടി കമലയും കുടുംബവും’ എന്ന വാര്‍ത്തയാണ് അവാര്‍ഡിന് പരിഗണിച്ചത്. അനീഷ് പാതിരിയാട്, പി. ദിനേശന്‍, എന്‍. സിറാജുദ്ദീന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
10,001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ് ജനുവരി അഞ്ചിന് പ്രസ് ഫോറം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പി. സന്തോഷ് എം.പി സമ്മാനിക്കും.
വാര്‍ത്തസമ്മേളനത്തില്‍ പ്രസ്സ് ഫോറം പ്രസിഡന്റ് നവാസ് മേത്തര്‍, സെക്രട്ടറി അനീഷ് പാതിരിയാട്, ട്രഷറര്‍ എന്‍. സിറാജുദ്ദീന്‍, ജോ. സെക്രട്ടറി കെ.പി. ഷീജിത്ത്,
മേരിമാതാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഫാ. ജി.എസ്. ഫ്രാന്‍സിസ്, എന്നിവര്‍ പങ്കെടുത്തു.
ഗുണ്ടര്‍ട്ട് അവാര്‍ഡ് മാതൃഭൂമി കാസര്‍കോട് ലേഖകന്‍ പ്രദീപ് നാരായണന്




