കാസര്‍കോട്:
ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാര്‍ പ്രൗഢമായി. വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്നടക്കമുള്ള അറബി ഭാഷാ പണ്ഡിതര്‍ വെര്‍ച്വലായും നേരിട്ടും പങ്കെടുത്ത സെമിനാറില്‍ അറബി ഭാഷ ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക മുന്നേറ്റങ്ങളെയും സാമൂഹിക ബന്ധങ്ങളെയും ആസ്പദമാക്കിയുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. . കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് എം.ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു.. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഡോ. ഖാദര്‍ മങ്ങാട് മുഖ്യാതിഥിയായി. യു എ ഇ നോവലിസ്റ്റ് മറിയം ഷിനാസി, ഖൈറോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോക്ടര്‍ അഹമ്മദ് അഫീഫീ, ഒമാനിലെ സുല്‍ത്താന്‍ബാബൂസ് യൂണിവേഴ്‌സിറ്റി സീനിയര്‍ ട്രെയിനര്‍ ഡോ: മറിയം ബിന്‍ത് ഹമീദ് അല്‍ ആഫിരി, ഈജിപ്തിലെ ഹറഫ് അക്കാദമി ഡയറക്ടര്‍ ശീമാ മഹമൂദ്, മൊകേരി ഗവണ്‍മെന്റ് കോളേജ് പൗരസ്ത്യഭാഷ പഠന വിഭാഗം മേധാവി ഡോ. ലിയാകത്ത് അലി, കെ.എ.ടി എഫ് അക്കാദമിക വിഭാഗം ചെയര്‍മാന്‍ മുഹമ്മദലി മിഷ്‌കാത്തി, ഡോ: പി നിയാസ് മോന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അറബിക് മാഷപ്പും അരങ്ങേറി. സെമിനാര്‍ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മധുസൂദനന്‍ ഉപഹാരം നല്‍കി.
സമാപന സമ്മേളനം എ.കെ.എം അഷറഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, കെ എ ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട്, ട്രഷറര്‍ എ.പി ബഷീര്‍, ഭാരവാഹികളായ ഒ.എം യഹിയാ ഖാന്‍, അബ്ദുല്‍ റഷീദ് അല്‍ ഖാസിമി, കെ.വി റംലത്ത്, നാസര്‍ കല്ലൂരാവി,വി പി യുസുഫ്, ജില്ല സെക്രട്ടറി സത്താര്‍ ആതവനാട്, ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി, എം.ടി.പി ഷഹീദ്, ബി എച്ച് നൗഷാദ് , ലത്തീഫ് പാണലം, ഹക്കീം മാടക്കാല്‍, ജില്ലാ പ്രസിഡന്റ് ടി കെ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.




