പാട്ട് കേട്ട് ഓര്‍മശക്തി കൂട്ടാം ; പതിവായി സംഗീതം കേള്‍ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമോ ? അറിയാം

പ്രായമാകുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ദുര്‍ബലപ്പെടാറുണ്ട്. ചിന്തിക്കാനുള്ള കഴിവ്, ഓര്‍മശക്തി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, വൈജ്ഞാനിക പ്രവര്‍ത്തനം എന്നിവയെല്ലാം ഇത് സാരമായി ബാധിക്കും. എന്നാല്‍ വര്‍ദ്ധക്യത്തോടടുക്കുമ്പോള്‍ ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ പിടിപെട്ട് മരുന്നുകളെ ആശ്രയിക്കുന്നതിന് പകരം മാറ്റ് ചില മാര്‍ഗ്ഗങ്ങള്‍ കൂടി പരീക്ഷിക്കാമെന്ന് പറയുകയാണ് അമേരിക്കയിലെ മിഷിഗണ്‍ ന്യൂറോ സര്‍ജറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യുറോ സര്‍ജന്‍ ഡോ. ജയ് ജഗന്നാഥന്‍.

70 വയസ്സ് കഴിഞ്ഞവരില്‍ നടത്തിയ പഠനത്തില്‍ പതിവായി സംഗീതം കേള്‍ക്കുന്നത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ സംഗീതം ഈ രോഗം മാറ്റാനുള്ള ഒരു മരുന്നായി കാണരുതെന്നും മറിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന്‌ഡോ. ജയ് ജഗന്നാഥന്‍. സംഗീതം ഒരേസമയം തലച്ചോറിന്റെ ഒന്നിലധികം പ്രവര്‍ത്തനങ്ങളെ ഏകോപിക്കുന്നതിനാല്‍ ഓര്‍മ ശക്തി വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. ഓര്‍മശക്തി കുറഞ്ഞാലും ചില ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ പെട്ടന്ന് തിരിച്ചറിയാന്‍ സഹായിക്കുകയും ഇത് മനസികമായുള്ള ആരോഗ്യവും ,തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തും.

നടക്കുമ്പോഴോ ,വ്യായാമം ചെയ്യുമ്പോഴോ എല്ലാം പാട്ട് കേള്‍ക്കുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും മാനസിക ഉല്ലാസം നല്‍കുകയും ചെയ്യും. ഓര്‍മശക്തിക്കായി സംഗീതം കേള്‍ക്കുന്നത് പ്രായമായവരിലോ മെമ്മറി പ്രശ്‌നങ്ങള്‍ ഉള്ളവരിലോ ഏറെ ഗുണകരമാണ്. പക്ഷേ ഇത് വ്യക്തിപരമായ ഇഷ്ടങ്ങളും സാഹചര്യവും അനുസരിച്ചിരിക്കും. ശാസ്ത്രീയ പഠനങ്ങള്‍ അനുസരിച്ച്, ഇത് എല്ലാ സാഹചര്യത്തിലും ഒരുപോലെ ഫലപ്രദമാകണമെന്നില്ലന്നും ഡോ. ജയ് ജഗന്നാഥന്‍ വ്യക്തമാകുന്നു.

Scroll to Top