കുന്നുംകൈയില്‍കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബസ്സ് ഡ്രൈവര്‍ കുന്നുംകൈ മുള്ളിക്കാട് സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്

ചിറ്റാരിക്കാല്‍: കുന്നുംകൈയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാഞ്ഞങ്ങാട് – ചെറുവത്തൂര്‍ -ചീമേനി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ കുന്നുംകൈ മുള്ളിക്കാട് സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ചെമ്പം കുന്നിലാണ് അപകടം നടന്നത്.ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Scroll to Top