തൃക്കരിപ്പൂര്‍ :തൈക്കീല്‍ അയ്യപ്പഭജനമഠം പ്രതിഷ്ഠാ മഹോത്സവത്തോട് അനുബന്ധിച്ച് സര്‍വൈശ്വര്യ വിളക്ക് പൂജ നടത്തി. ആശാസുരേഷ് കാര്‍മികത്വം വഹിച്ചു.നാടിന്റെ നന്മയ്ക്കും ഐശ്വര്യത്തിനും വേണ്ടി ഭക്ത ജനങ്ങള്‍ വിളക്ക് പൂജയില്‍ അണിചേര്‍ന്നു.പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി ശരണ മന്ത്രത്തിലെ അദ്വൈത ദര്‍ശനം എന്ന വിഷയത്തെ ആസ്പദമാക്കി രമേശന്‍ പുന്നത്തിരിയന്‍ ആധ്യാത്മിക പ്രഭാഷണം നടത്തും. ഡിസബര്‍ 27 ന് രാത്രി 8 മണിക്ക് ഡാന്‍സ് നൈറ്റ്, 28 ന് സ്വാമിമാരുടെ നേതൃത്വത്തില്‍ അയ്യപ്പഭജനം നടക്കും. ജനുവരി 4 ന് ശബരി മല യാത്രയും നടക്കും.
സര്‍വൈശ്വര്യ വിളക്ക് പൂജ നടത്തി




