2025 Special Intensive Revision മായി ബന്ധപ്പെട്ട് 148,149,150,151 ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍

2025 Special Intensive Revision മായി ബന്ധപ്പെട്ട് 148,149,150,151 ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍, ബൂത്ത് ലെവല്‍ ഏജന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗം ചേര്‍ന്നു. ജി നരായണന്‍, അജിത് കുമാരന്‍ കെ, രമേശ് കുമാര്‍, ബാബു കൃഷ്ണന്‍, രവി, ആര്‍ മുകുന്ദന്‍, ദീപ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് നിലവില്‍ ബൂത്തിന്റെ പരിധിയില്‍ താമസമില്ലാത്തവര്‍ (Absentees), ഷിഫ്റ്റ് ചെയ്യപ്പെട്ടവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ ലിസ്റ്റ് ബി.എല്‍.ഒ യോഗത്തില്‍ അവതരിപ്പിച്ചു. ഓരോ വോട്ടറുടെയും ഫോമുകള്‍ പരിശോധിക്കു കയും ഇ.ആര്‍.ഒ.ക്ക് മടക്കി നല്‍കുന്ന ഫോമുകളെ സംബന്ധിച്ച ലിസ്റ്റ് യോഗം നടപടക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇ ആര്‍ ഒക്ക് തിരികെ നല്‍കാന്‍ ബി.എല്‍.ഒക്ക് യോഗം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കരട് പട്ടിക പ്രസിദ്ധീകരിച്ച ഉടന്‍ അടുത്ത യോഗം ചേരാന്‍ തീരുമാനിച്ചു.
യോഗം ബൂത്ത് ലെവല്‍ ഓഫിസര്‍മാരായ മുഹമ്മദ് ബഷിര്‍ എന്‍ എ സ്വാഗതവും, ഷൈമ ടീച്ചര്‍ നന്ദിയും പറഞ്ഞു

Scroll to Top