അബുദാബി:
മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 4 പഞ്ചായത്തില്‍ പെട്ട 3 ക്യാന്‍സര്‍ രോഗികള്‍ക്കും 1 കിഡ്‌നി രോഗികുമായി
മൊത്തം 4 രോഗികള്‍ക്ക് ചികിത്സാ തുക അനുവദിച്ചു നല്‍കി.
മംഗല്‍പാടി പഞ്ചായത്തിലെ 24 ആം വാര്‍ഡ് മണിമുണ്ടായിലെ കാന്‍സര്‍ രോഗിക്കും, വൊര്‍ക്കാടി പഞ്ചായത്ത് 10ആം വാര്‍ഡ് സൊടങ്കൂര് കാന്‍സര്‍ രോഗിക്കും, പുത്തിഗെ പഞ്ചായത്തിലെ 10ആം വാര്‍ഡ് കണ്ണൂരിലെ കാന്‍സര്‍ രോഗിക്കും,എന്‍മകജെ പഞ്ചായത്തിലെ കിഡ്നി ഡയാലിസിസ് രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .
അബു ദാബി മദിന സായിദ് കമ്പള ഹൗസില് ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അഷ്റഫ് അലി ബസറ പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മുദെ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി ഇസ്മായില്‍ മുഗുളി ഉദ്ഘാടനം ചെയ്തു , ജില്ലാ ട്രെഷറര്‍ ഉമ്പു ഹാജി പെര്‍ള മുഖ്യ പ്രഭാഷണം നടത്തി .
ജില്ലാ സെക്രെട്ടറി തസ്ലീം ആരിക്കാടി ,മണ്ഡലം ഭാരവായികളായ സുനൈഫ് പേരാല്‍ ,ഫാറൂഖ് സീതാങ്ങോളി , അച്ചു കുമ്പള,ഇബ്രാഹിം ജാര , അഷ്റഫ് ബസറ , റസാഖ് നല്‍ക,നിസാര്‍ ഹൊസങ്കടി പഞ്ചായത്ത് നേതാക്കളായ ഹമീദ് മാസിമാര്‍ ,ഉമ്മര്‍ ഹാജി വടങ്ങള, അറബി ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു .
രോഗികള്‍ക്കുള്ള ധന സഹായം ഷാ ബന്ദിയോട് ഇസ്മായില്‍ മുകുളിക്ക് കൈമാറി.
മണ്ഡലം ജനറല്‍ സെക്രെട്ടറി ഷാ ബന്ദിയോട് സ്വാഗതവും മണ്ഡലം ട്രഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.




