ലോണ്‍ റിക്കവറി തുകകളില്‍ നിന്നും കമ്മീഷന്‍ ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കണംഎന്‍ ജി ഒ അസോസിയേഷന്‍

മെഡിസെപ് പദ്ധതിയിലേക്ക് ജീവനക്കാര്‍ പ്രതിമാസ പ്രീമിയമായി നല്‍കുന്ന തുകയുടെ 18 ശതമാനം
ജി എസ് ടി ആയി ഈടാക്കാനും ലോണ്‍ റിക്കവറി തുകയില്‍ നിന്നും രണ്ട് ശതമാനം വരുന്ന തുക കമ്മീഷനായി ഈടാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എ. എം .ജാഫര്‍ഖാന്‍ ആവശ്യപ്പെട്ടു.
കേരള എന്‍ ജി ഒ അസോസിയേഷന്‍ കാസറഗോഡ് ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മെഡിസെപ് കൂടിയാലോചന പോലുമില്ലാതെ 62 ശതമാനം വര്‍ദ്ധിപ്പിച്ചത് അംഗീകരിക്കാനാവില്ല.
ചികിത്സാ പായ്‌ക്കേജ്
ആശുപതികളുടെ എം പാനല്‍ ലിസ്റ്റ് എന്നിവ രഹസ്യമായി വെച്ചിരിക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഏജന്റ് മാത്രമായി സര്‍ക്കാര്‍ അധ:പിച്ചിരിക്കുന്നുവെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി സുനില്‍കുമാര്‍ മുഖ്യഭാഷണം നടത്തി.
ജില്ലാ പ്രസിഡണ്ട്
എ ടി ശശി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍
വി പി ബോബിന്‍
സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാന്‍സിസ്
സംസ്ഥാനസെക്രട്ടേറിയറ്റ്
അംഗങ്ങളായ
കെ സി സുജിത്ത് കുമാര്‍
സുരേഷ് പെരിയങ്ങാനം
നേതാക്കളായ
ലോകേഷ് എം ബി ആചാര്‍
വത്സലകൃഷ്ണന്‍
എം.ടി പ്രസീത
കെ ജി രാധാകൃഷ്ണന്‍
ജില്ല സെക്രട്ടറി
എം ശ്രീനിവാസന്‍
ജില്ല ട്രഷറര്‍ വി എം രാജേഷ്
വി ടി പി രാജേഷ്
ആര്‍ മധുസൂതനന്‍
നിഗീഷ്
ഗിരീഷ് ആനപ്പെട്ടി
മാധവന്‍ നമ്പ്യാര്‍
സുനില്‍കുമാര്‍
റെനില്‍സണ്‍ തോമസ്
പ്രവീണ്‍ വരയില്ലം
വിജയകുമാരന്‍ നായര്‍
എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലയിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ച് സ്ഥലം മാറി പോയ നിലവിലെ ജില്ല സെക്രട്ടറി എം ശ്രീനിവാസനെയും
പുതിയ ജില്ലാ സെക്രട്ടറിയായി കണ്‍വെന്‍ഷനില്‍ വെച്ച് തെരഞ്ഞെടുക്കപ്പെട്ട
വി ടി പി രാജേഷിനെയും
ഡി സി സി പ്രസിഡണ്ട്
പി കെ ഫൈസല്‍ അനുമോദിച്ചു.

Scroll to Top