പയ്യന്നൂര്‍: കരിവെള്ളൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ഒരു സംഘത്തിന്റെ അക്രമം.
തെരു റോഡിലെ മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ഗാന്ധി മന്ദിരത്തിന് നേരെയാണ് അക്രമം . ഇന്ന് രാവിലെയാണ് ഓഫീസ് തകര്‍ത്ത നിലയില്‍ കണ്ടത്. നേതാക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. എസ്.ഐ.ആര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച നിശാപഠന ക്യാംപ് നടന്നിരുന്നു. ഇതുകഴിഞ്ഞ് പ്രവര്‍ത്തകര്‍ തിരിച്ചുപോയിരുന്നു. പിന്നീട് അര്‍ധ രാത്രിയിലാണ് അക്രമം നടന്നതെന്ന് നേതാക്കള്‍ പറയുന്നു. മണ്ഡലം പ്രസിഡന്റ് ഷീബ മുരളി പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കി.
കരിവെള്ളൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഒരു സംഘം ആക്രമിച്ചു




