ചാടിയ വയറ് പെട്ടെന്ന് കുറയ്ക്കാം; ഈ മാജിക് ഡ്രിങ്ക് കുടിച്ചോളൂ!

വണ്ണം ഇല്ലെങ്കിലും വയറ് ചാടിയിരിക്കുന്നതാണ് മിക്കവരുടെയും പ്രശ്‌നം. വ്യായാമം ഇല്ലാത്തതും ഒരേസമയം ഇരുന്നുള്ള ജോലിയുമൊക്കെ വയറ് ചാടാനുള്ള കാരണമാണ്. അമിതഭാരവും കുടവയറുമൊക്കെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. ഭക്ഷണം ഒഴിവാക്കി ഒരിക്കലും തടി കുറയ്ക്കാന്‍ ശ്രമിക്കരുത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കി ഹെല്‍ത്തിയായി വണ്ണം കുറയ്ക്കണം. എന്തൊക്കെ ശ്രമിച്ചിട്ടും വയറ് കുറയുന്നില്ലേ? വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനായി ഒരു അടിപൊളി ഡ്രിങ്ക് കുടിക്കാം.

എളുപ്പത്തില്‍ വയറ് കുറയ്ക്കാന്‍ സൂപ്പറാണ് ഈ ഡ്രിങ്ക്. കുമ്പളങ്ങയാണ് താരം. മറ്റു പച്ചക്കറിയുടെ അത്രയും പ്രാധാന്യം കുമ്പളങ്ങയ്ക്ക് ഇല്ലെങ്കിലും ചില കറികള്‍ തയാറാക്കുവാനായി ഈ പച്ചക്കറി ഉപയോഗിക്കാറുണ്ട്. മോര് കറിയും ഓലനും ഒഴിച്ചുകറിയുമൊക്കെ തയാറാക്കാറുണ്ട്.

നിരവധി പോഷകഗുണങ്ങളുള്ള കുമ്പളങ്ങയില്‍ വലിയ അളവില്‍ ജലാംശം ഉണ്ട്. കാലറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാല്‍ തടിയും വയറും കുറയ്ക്കാന്‍ കുമ്പളങ്ങ നല്ലതാണ്. കുറഞ്ഞ അളവില്‍ മാത്രമേ കൊഴുപ്പ് ഇതില്‍ അടങ്ങിയിട്ടുള്ളു എന്നതും ഗുണകരമാണ്. അത് ശരീരഭാരം കൂടാതെയിരിക്കാനും ഗുണം ചെയ്യും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഇതിന് കഴിവുണ്ട്.

Scroll to Top