സി എച്ച് കുഞ്ഞമ്പു എം എൽ എ ലോഗോ പ്രകാശനം നിർവഹിച്ചു.
കുമ്പളം പാറയിലെ ജാസ്റ്റോറി മീഡിയ ഉടമ മുഹമ്മദ് ജാസിർ തയ്യാറാക്കിയ ലോഗോ ആണ് തെരെഞ്ഞെടുക്കപ്പെട്ടത്
ഉദുമ :
മാറുന്ന ലോകത്ത് മാറ്റം അനിവാര്യമെന്ന് സി.എച്ച് കുഞ്ഞമ്പു എം എൽ എ. കാസർകോട് വിഷൻ ചാനലിൻ്റെ പുതിയ ലോഗോ പാലക്കുന്ന് ബേക്കൽ പാലസ് ഓഡിറ്റോറ്റിയത്തിൽ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ പൊതു പ്രവർത്തന ജീവിതത്തിൽ നാളിതുവരെ കേരള വിഷൻ പേര് ദോഷംഉണ്ടാക്കാത്ത പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു
CIDCO പ്രസിഡണ്ട് കെ വിജയകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. കേരള വിഷൻ ഡയർക്ടർ എം ലോഹിതാക്ഷൻ, കേരള വിഷൻ ന്യൂസ് ഡയർക്ടർ ഷുക്കൂർ കോളിക്കര, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ. പാക്കം, ജില്ലാ ട്രഷറർ വിനോദ് പി എന്നിവർ പ്രസംഗിച്ചു. കാസർകോട് വിഷൻ ചെയർമാൻ കെ. പ്രദീപ് കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി ഹരീഷ് പി നായർ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങൾ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുമ്പാകെയായിരുന്നു പരിപാടി. ഒരു ലക്ഷത്തിലധികം വീടുകളിലായി അഞ്ചു ലക്ഷത്തോളം പ്രേക്ഷകർ ഉള്ള കാസർകോട് വിഷൻ ചാനലിന് വേണ്ടി പുതിയ ലോഗോ ക്ഷണിച്ചിരുന്നു. ലഭിച്ച നിരവധി ലോഗോകളിൽ നിന്നും കുമ്പളം പാറയിലെ ജാസ്റ്റോറി മീഡിയ ഉടമ മുഹമ്മദ് ജാസിർ തയ്യാറാക്കിയ ലോഗോ ആണ് തെരെഞ്ഞെടുക്കപ്പെട്ടത്. ജനുവരി 11 ന് കാസർകോട് വിഷൻ ടവറിൻ്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. കഴിഞ്ഞ 18 വർഷമായി കാസർകോടിൻ്റെ ജനമനസ്സിനെ കീഴടക്കി കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ ചാനലിന് സാധിച്ചിട്ടുണ്ട്. 3 നിലകളിലായി 7,500 സ്വകയർ ഫീറ്റിൽ അത്യാധുനീക സംവിധാനത്തോടെ സജ്ജീകരിച്ച ആസ്ഥാന മന്ദിര ത്തിൽ നവീകരിച്ച സ്‌റ്റുഡിയോ പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ ജനകീയ പരിപാടികളുമായി ചാനലിൻ്റെ പ്രവർത്തനം രൂപത്തിലും ഭാവത്തിലും പ്രേക്ഷകർക്ക് പുതുവർഷ സമ്മാനമായി ലഭിച്ചു തുടങ്ങും.




