ശരീരത്തിനകത്തെ മാറ്റങ്ങളെ കുറിച്ച് മുടി പറയും ; മുടികൊഴിച്ചിലിന് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാം ? അറിയാം

നമ്മള്‍ എത്ര നന്നായി അണിഞ്ഞൊരുങ്ങിയാലും മുടി നന്നായി ചീകി ഒതുക്കി വെക്കുമ്പോള്‍ കിട്ടുന്ന ഒരു കോണ്‍ഫിഡന്‍സ് വളരെ വലുതാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന പ്രശ്‌നവും മുടിയെ സംബന്ധിച്ച് തന്നെയാണ്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഉള്‍പ്പടെ പല മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഉള്ള മുടിയെ സംരക്ഷിച്ച് കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പലപ്പോഴും മുടിയെ സംബന്ധിച്ചുള്ള പല പ്രശ്‌നങ്ങളും കണ്ട് തുടങ്ങുമ്പോള്‍ തന്നെ ആളുകള്‍ എന്താണ് അതിന് കാരണം എന്ന് കണ്ടെത്താതെ തന്നെ പ്രതിവിധി തേടാറുണ്ട്. വിവിധ തരം എണ്ണകള്‍ വാങ്ങി തേക്കുകയും, മരുന്നുകള്‍ കഴിക്കുകയും ചെയ്യും. എന്നാല്‍ നമ്മുടെ ശരീരത്തിനുണ്ണില്‍ നടക്കുന്ന പല മാറ്റങ്ങളുടെയും ലക്ഷങ്ങളാകാം മുടി പ്രതിഭലിപ്പിക്കുന്നതെന്ന് എത്ര പേര്‍ക്ക് അറിയാം.

എന്തുകൊണ്ടാണ് ശരീരത്തിലെ ആരോഗ്യപ്രശ്‌നങ്ങളെ തിരിച്ചറിയുന്നതില്‍ മുടിക്ക് വലിയ പങ്കുണ്ടെന്ന് പറയുന്നത്?

ശരീരത്തിലെ ഏറ്റവും ആക്ടീവ് ആയി പ്രവര്‍ത്തിക്കുന്ന ഒന്നാണ് ഹെയര്‍ ഫോളിക്കിളുകള്‍. ഇതിനുള്ളിലെ കോശങ്ങള്‍ വിഭജികുമ്പോഴാണ് മുടിക്ക് നീളവും,കളറും ലഭിക്കുന്നത്. ഇരുമ്പ്, സിങ്ക്, അമിനോ ആസിഡുകള്‍ ഓക്‌സിജന്‍, ന്യൂട്രിയന്റ്‌സ് എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമാണ്. എന്നാല്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപെടുകയാണെങ്കില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി,ഹോര്‍മോണ്‍ വ്യതിയാനം,ന്യൂട്രിയന്റ്‌സിന്റെ അഭാവം എന്നിവ ഉണ്ടാകും. ഇത് ആദ്യം ബാധിക്കുന്നതും മുടിയെ തന്നെയാണ്. അതിനാല്‍ മുടിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അവഗണിക്കാന്‍ പാടില്ല.

Scroll to Top