കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്ര ജനുവരി ഒന്നിന്കാസര്‍കോട് നിന്ന് പ്രയാണം ആരംഭിക്കും.

മനുഷ്യര്‍കൊപ്പം എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് യാത്ര

സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജാഥാ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ക്ക് പതാക കൈമാറും

കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയത്ര 2026 ജനുവരി ഒന്നിന് കാസര്‍കോട് നിന്ന് തുടക്കം കുറിക്കും: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായായി നടക്കുന്ന കേരളയാത്ര കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് നയിക്കുന്നത്. സയ്യിദ് മരോട് അബ്ദുറഹ്‌മാന്‍ സഖാഫി , ഇബ്രാഹിം ഖലീല്‍ ബുഖാരി, എന്നിവര്‍ ഉപനായകരാണ്.
സമസ്തയുടെയും പോഷക സംഘടനകളുടെയും സമുന്നത സാരഥികള്‍ യാത്രയില്‍ ഉണ്ടാകും. മനുഷ്യര്‍കൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം.
ഉച്ചക്ക് 1.30ന് ഉള്ളാള്‍ ദര്‍ഗ്ഗ സിയാറത്തോടെയാണ് യാത്രയുടെ തുടക്കം കുറിക്കുക.
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജാഥാ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ക്ക് പതാക കൈമാറും. കര്‍ണാടക സ്പീക്കര്‍ യൂ ടി ഖാദര്‍ ചടങ്ങ് ഉദ്ഘാനടം ചെയ്യും. കര്‍ണ്ണാടക ജംഇയ്യതുല്‍ ഉലമ പ്ര സിഡന്റ്‌റ് അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി അധ്യക്ഷത വഹിക്കും. ദര്‍ഗ്ഗ പ്രസിഡന്റ് ഹനീഫ് ഹാജി ഉള്ളാള്‍ യാത്രാ നായകരെ അനുമോദിക്കും, ഡോ. മുഹമ്മദ് ഫാസില്‍ റസ്വി കാവല്‍ക്കട്ട, കെപി ഹുസൈന്‍ സഅദി കെ സി റോഡ്, ഷാഫി സഅദി ബം ഗ്ലൂര്‍, വൈ അബ്ദുല്ല കുഞ്ഞി ഹാദി ഏനപ്പൊയ, കണച്ചൂര്‍ മോണു ഹാജി, ഡോ. യു.ടി ഇഫ്തികാര്‍. ഇനായത്ത് അലി, എസ് എം റഷീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകംബടിയോടെ കര്‍ണാര്‍ടകയിലെ സംഘടന നേതാക്കളും പൗരപ്രമുഖരും ചേര്‍ന്ന് കാസറഗോഡിലേക്ക് ആനയിക്കും. സംസ്ഥാന അഥിര്‍ത്തിയില്‍ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വരവേല്‍പ്പ് നല്‍ കും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ് ലിയാരുടെ അധ്യക്ഷ തയില്‍ ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങല്‍ കുമ്പോല്‍ ഉദ്ഘാടനം ചെ യ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എകെഎം അഷ്‌റഫ്, എന്നിവര്‍ മുഖ്യാ തിഥികളായിരിക്കും. ചിന്മയ മിഷന്‍ കേരള ഘടകം അധ്യക്ഷന്‍ ശ്രീ ശ്രീ പൂജനീയ സ്വാമി വിവേകാനന്ദ സരസ്വതി, ഫാദര്‍ മാത്യു ബേബി മാര്‍ത്തോമ, മുസ്ലിം ലീഗ് ജില്ലാ പ്ര സിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, പി കെ ഫൈസല്‍, അസീസ് കടപ്പുറം, ഹകീം കുന്നില്‍, ഷാനവാസ് പാദൂര്‍, യൂനുസ് തളങ്കര എന്നിവര്‍ സംബന്ധിക്കും.
വൈകീട്ട് 4 മണിക്ക് 313 അംഗ സെന്റിനറി ഗാര്‍ഡിന്റെ മാര്‍ച്ചോടെയാണ് കേരള യാത്ര സാരഥികളെ നഗരിയിലേക്ക് ആനയിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍
കേരള മുസ്ലിം ജമാഅത്ത്
സംസ്ഥാന സെക്രട്ടറി,
എന്‍ അലി,
കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട്
ജില്ലാ പ്രസിഡന്റ്
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍,
കേരള മുസ്ലിം ജമാഅത്ത്
സംസ്ഥാന വൈസ് പ്രസി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,
കാസര്‍ഗോഡ് ജില്ല ജനറല്‍ സെക്രട്ടറി,
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,
എസ് എസ് എഫ് കേരള
പ്രസിഡന്റ്
സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ,
സ്വാഗതസംഘം
ചെയര്‍മാന്‍,
അബ്ദുല്‍ ഹകീം ഹാജി കളനാട് ,
ജനറല്‍ കണ്‍വീനര്‍
കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി ,ഇ.സി ജില്ല
കണ്‍വീനര്‍
അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ ,
എസ് വൈ എസ് ജനറല്‍ സെക്രട്ടറി
സിദ്ദീഖ സഖാഫി ബായാര്‍ എന്നിവര്‍ പങ്കെടുത്തു .
പ്രസ്സ് ക്ലബ്ബില്‍ സംഘടപ്പിച്ച
സ്‌നേഹ സംഗമത്തില്‍ പ്രസ് കബ്ബ് സെക്രട്ടറി പ്രദീപ് നാരായണന്‍ ആശംസ നേര്‍ന്നു .

Scroll to Top