അക്കപ്പൂക്കളാല്‍ നക്ഷത്ര പ്രഭ ചാര്‍ത്തിയ സി.പി. അബ്ബാസലി

ടി എ ഷാഫി

ന്യൂസ് എഡിറ്റര്‍ ഉത്തരദേശം

കാസര്‍കോടിന് നക്ഷത്രത്തിളക്കമുള്ള അഭിമാന ഭാജനങ്ങള്‍ അധികമൊന്നുമില്ല എന്ന് പറയാറുണ്ട്. പുകള്‍പ്പെറ്റ പ്രമുഖരുടെ എണ്ണം കുറവായതുകൊണ്ടാവാം അത്. എന്നാല്‍ ഈ മണ്ണില്‍നിന്ന് ജന്മമെടുത്ത അപൂര്‍വ്വ പ്രതിഭകളാവട്ടെ അതിര്‍വരമ്പുകളെല്ലാം പിന്നിട്ട് പെരുമ നേടിയവരാണ്. അക്കൂട്ടത്തില്‍ അഭിമാനപൂര്‍വ്വം കാസര്‍കോടിന്റെ ശിരസ്സില്‍ എഴുതിച്ചേര്‍ത്ത ഒരാളാണ് ചാര്‍ട്ടേഡ് അക്കൗണ്ടണ്ട് സി.പി. അബ്ബാസലി. അബ്ബാസലിയുടെ വേര്‍പ്പാട് അക്ഷരാര്‍ത്ഥത്തില്‍ ഈ വടക്കന്‍ മണ്ണിന് വലിയ നഷ്ടം സൃഷ്ടിച്ചിരിഅക്കപ്പൂക്കളാല്‍ നക്ഷത്ര പ്രഭ ചാര്‍ത്തിയ സി.പി. അബ്ബാസലി

കാസര്‍കോടിന് നക്ഷത്രത്തിളക്കമുള്ള അഭിമാന ഭാജനങ്ങള്‍ അധികമൊന്നുമില്ല എന്ന് പറയാറുണ്ട്. പുകള്‍പ്പെറ്റ പ്രമുഖരുടെ എണ്ണം കുറവായതുകൊണ്ടാവാം അത്. എന്നാല്‍ ഈ മണ്ണില്‍നിന്ന് ജന്മമെടുത്ത അപൂര്‍വ്വ പ്രതിഭകളാവട്ടെ അതിര്‍വരമ്പുകളെല്ലാം പിന്നിട്ട് പെരുമ നേടിയവരാണ്. അക്കൂട്ടത്തില്‍ അഭിമാനപൂര്‍വ്വം കാസര്‍കോടിന്റെ ശിരസ്സില്‍ എഴുതിച്ചേര്‍ത്ത ഒരാളാണ് ചാര്‍ട്ടേഡ് അക്കൗണ്ടണ്ട് സി.പി. അബ്ബാസലി. അബ്ബാസലിയുടെ വേര്‍പ്പാട് അക്ഷരാര്‍ത്ഥത്തില്‍ ഈ വടക്കന്‍ മണ്ണിന് വലിയ നഷ്ടം സൃഷ്ടിച്ചിരിക്കുകയാണ്.
പഠിച്ചുമുന്നേറാന്‍ എല്ലാ സൗകര്യങ്ങളുമുള്ള ഇന്നത്തെ കാലത്തല്ല സി.പി. അബ്ബാസലി ജനിച്ചത്. പത്തെണ്‍മ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, വര്‍ണശബളമല്ലാത്ത കരിപുരണ്ട കാലത്താണെന്നോര്‍ക്കണം. കാസര്‍കോട് അന്ന് വികസനത്തിന്റെ ആദ്യ വരമ്പ് പോലും വരച്ചിട്ടില്ല. അക്കാലത്താണ് സ്‌കൂളുകളിലും കോളേജിലും മികച്ച വിദ്യാര്‍ത്ഥി എന്ന പെരുമ നേടി അബ്ബാസലി പഠിച്ചുയരുന്നത്. മദ്രാസില്‍ നിന്ന് ചാര്‍ട്ടെഡ് അക്കൗണ്ടന്റ് ബിരുദം സ്വന്തമാക്കിയതോടെ മാലബാര്‍ മേഖലയിലെ ആദ്യത്തെ മുസ്ലിം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന പെരുമ കാസര്‍കോട് പുലിക്കുന്ന് (ഫെറി) സ്വദേശിയായ സി.പി. അബ്ബാസലിക്ക് സ്വന്തമായി. എച്ച്.കെ. ഹസന്‍കുട്ടിയുടെയും ഉമ്മലിമ്മയുടെയും മകനായാണ് ജനിച്ചത്.
സമയത്തിനുമുന്നേ ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്ത ദീര്‍ഘദര്‍ശിയായിരുന്നു ഇദ്ദേഹം. പ്രൊഫഷണലിസത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിച്ച വ്യക്തിത്വവുമായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി യോഗ്യത നേടി കോഴിക്കോട് ആസ്ഥാനമായി തന്റെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചു. അന്നത്തെ കാലഘട്ടത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെ കുറവായിരുന്നു. കാസര്‍കോട്ട് നിന്നൊരാള്‍ ഉയര്‍ന്ന വിദ്യഭ്യാസം നേടി കോഴിക്കോട് നഗരത്തിന്റെ ഭാഗമാകാന്‍ എത്തിയപ്പോള്‍ അതും ഒരു വിസ്മയമായിരുന്നു. തെക്കന്‍ കേരളത്തില്‍ മാത്രമേ അക്കാലത്ത് ഈ മേഖലയിലെ വിദഗ്ധര്‍ ഉണ്ടായിരുന്നുള്ളൂ. കോഴിക്കോട് വൈകാതെ തന്നെ സി.പി. അബ്ബാസലിയെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസില്‍ കണക്കുകളുടെ ഫയലുകളുമായി വലിയ മുതലാളിമാരടക്കം കയറിയിറങ്ങി. തങ്ങളുടെ സ്ഥാപനത്തിന്റെ എല്ലാവിധ വരവ് ചെലവ് വിവരങ്ങളും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായി ‘അബ്ബാസലി ആന്റ് കോ.’ എന്ന സ്ഥാപനം കോഴിക്കോട് പി.ടി. ഉഷ റോഡില്‍ വളര്‍ന്ന് പന്തലിച്ചത് വളരെ പെട്ടെന്നായിരുന്നു. നികുതി, ഓഡിറ്റ്, സാമ്പത്തിക മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ അതുല്യമായ പരിചയസമ്പത്തും വിശ്വാസ്യതയും കൊണ്ട് അദ്ദേഹം വ്യവസായികളും സ്ഥാപനങ്ങളും ആശ്രയിച്ചിരുന്ന വ്യക്തിയായിതീര്‍ന്നു.
കോഴിക്കോട് എത്തുന്നതിന് മുമ്പ് പ്രവാസ ലോകത്തേക്ക് പറന്ന ഒരു ചരിത്രവും സി.പി. അബ്ബാസലിക്കുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി യോഗ്യത നേടിയതിനു ശേഷം അദ്ദേഹം ആദ്യം ദുബായിലേക്കാണ് ചേക്കേറിയത്. കുടുംബസമേതം വര്‍ഷങ്ങളോളം അവിടെ സ്ഥിരതാമസമാക്കി. ദുബായില്‍ നിന്നുള്ള ആഗോള പ്രവൃത്തിപരിചയം അദ്ദേഹത്തെ ഒരു അന്തര്‍ദേശീയ സാമ്പത്തിക വിദഗ്ധനായി മാറ്റിയിരുന്നു. പിന്നീട് കേരളത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആ പരിചയം ഈ നാടിന്റെ വളര്‍ച്ചയ്ക്ക് വിനിയോഗിക്കാന്‍ ഉപകരിച്ചു.
തന്നെ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വത്തോട് തികഞ്ഞ കൂറ് പുലര്‍ത്തുന്നതിലും സത്യസന്ധതയില്‍ അധിഷ്ഠിതമായി തന്റെ ജോലി നിര്‍വ്വഹിക്കുന്നതിലും സി.പി. അബ്ബാസലി കാണിച്ച ആത്മാര്‍ത്ഥതയ്ക്ക് എന്നും നൂറ് മാര്‍ക്കാണ്. പ്രൊഫഷണല്‍ ജീവിതത്തില്‍ ഉടനീളം അദ്ദേഹം നിഷ്ഠയുടെയും സത്യസന്ധതയും ഉന്നതമൂല്യത്തിന്റെ പ്രതീകമായി അദ്ദേഹം കണ്ടു. തൊഴില്‍രംഗത്ത് ധാര്‍മികതയും പ്രൊഫഷണല്‍ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ഒരു മാതൃകയായിരുന്നു. മാലബാറിന്റെ സാമ്പത്തിക സമൂഹത്തില്‍ അദ്ദേഹം സൃഷ്ടിച്ച സ്വാധീനം അനശ്വരമാണ്.
അക്കൗണ്ടിംഗ് പഠനത്തിലും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പ്രാക്ടീസിലും പുതുതായി പ്രവേശിച്ച അനേകം യുവാക്കള്‍ക്ക് ഒരു മാര്‍ഗദര്‍ശിയും പ്രചോദനവുമായി സി.പി. അബ്ബാസലി നിലകൊണ്ടു. കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍ കൈവരിച്ച ഒരു സത്യസന്ധ കേരളീയ പ്രൊഫഷണലിന്റെ തെളിമയാര്‍ന്ന ഉദാഹരണമായാണ് ഇദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്. തൊഴില്‍മേഖലയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കോഴിക്കോട് നഗരത്തിലേക്ക് ചേക്കേറുകയും ദുബായില്‍ തന്റെ പ്രൊഫഷണല്‍ ജീവിതം വിപുലീകരിക്കുകയും ചെയ്തപ്പോഴും കാസര്‍കോട്ടെ തന്റെ വേരുകള്‍ മുറിച്ചുമാറ്റാതെ ഈ മണ്ണിനോട് ചേര്‍ന്ന് നില്‍ക്കാന്‍ അദ്ദേഹം മരണംവരെ ശ്രദ്ധിച്ചിട്ടുണ്ട്. കാസര്‍കോടിനെ പെറ്റമ്മയായും കോഴിക്കോടിനെ പോറ്റമ്മയായും കണ്ട സി.പി. അബ്ബാസലിയുടെ വിയോഗം കോഴിക്കോട് പുതിയറ കല്ലുത്താന്‍കടവ് പാലത്തിന് സമീപത്തെ കൊരക്കോട് ഹൗസില്‍വെച്ചായിരുന്നു. കാസര്‍കോട് നിന്ന് പെരുമയുടെ മിഠായി മധുരമുള്ള കോഴിക്കോട്ടേക്ക് ചേക്കേറിയെങ്കിലും സ്വവസതിക്ക് നാടിന്റെ നൈര്‍മല്യമുള്ള ‘കൊരക്കോട് ഹൗസ്’ എന്ന പേരിടാന്‍ അദ്ദേഹം മറന്നില്ല.
കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം അതിരറ്റ അഭിമാനം പകര്‍ന്ന ഒരു അതുല്യ പ്രതിഭയുടെ വേര്‍പ്പാടാണ് സി.പി. അബ്ബാസലിയുടെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്. വിട പറഞ്ഞുവെങ്കിലും തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു പ്രൊഫഷണല്‍ മാതൃകയായി അബ്ബാസലി എന്നും ഓര്‍മ്മിക്കപ്പെടും. ഈ മണ്ണിന് അഭിമാനപൂര്‍വ്വം ചൂണ്ടികാണിക്കാന്‍ അബ്ബാസലിയെ പോലെ അപൂര്‍വ്വം വ്യക്തിത്വങ്ങളേ ഉണ്ടായിരുന്നുള്ളൂ. ആ പ്രകാശക്കൂട്ടത്തില്‍നിന്നാണ് വേര്‍പാടിന്റെ ഇരുട്ട് പകര്‍ന്ന് അബ്ബാസലി മാഞ്ഞുപോയിരിക്കുന്നത്.
ഭാര്യ എ.കെ. ആയിശക്കും മക്കളായ എ.കെ. നിയാസ് അഹമ്മദ്, എ.കെ. ഫൈസല്‍, സജിത ബാനു, ഫര്‍സാന ബീഗം, ഫാത്തിമ ഫര്‍മിന, മരുമക്കളായ കെ.വി. ജമാലുദ്ദീന്‍, സി.എ. നൗഷാദ്, മെഹമൂദ്, തൊയ്ബ, നുസ്റത്ത് ബാനു എന്നിവര്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഈ വേര്‍പാട് താങ്ങാനുള്ള ക്ഷമ പടച്ചവന്‍ നല്‍കുമാറാകട്ടെ.ക്കുകയാണ്.

ഭാര്യ എ.കെ. ആയിശക്കും മക്കളായ എ.കെ. നിയാസ് അഹമ്മദ്, എ.കെ. ഫൈസല്‍, സജിത ബാനു, ഫര്‍സാന ബീഗം, ഫാത്തിമ ഫര്‍മിന, മരുമക്കളായ കെ.വി. ജമാലുദ്ദീന്‍, സി.എ. നൗഷാദ്, മെഹമൂദ്, തൊയ്ബ, നുസ്റത്ത് ബാനു എന്നിവര്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഈ വേര്‍പാട് താങ്ങാനുള്ള ക്ഷമ പടച്ചവന്‍ നല്‍കുമാറാകട്ടെ.

Scroll to Top