നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം എന്നിവ ധാരാളം ഉള്ളതുകൊണ്ട് തന്നെ രോഗ പ്രതിരോധശേഷി കൂട്ടാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
1.അമിതമായി വറുക്കരുത്
ഉരുളക്കിഴങ്ങ് അമിതമായി വറുക്കുന്നത് ഒഴിവാക്കാം. കൂടുതല്‍ ചൂടാക്കുമ്പോള്‍ ഇതില്‍ നിന്നും രാസവസ്തുക്കള്‍ പുറന്തള്ളുകയും പ്രതിപ്രവര്‍ത്തനം ഉണ്ടാവാനും സാധ്യത കൂടുതലാണ്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ തന്നെ ഉരുളക്കിഴങ്ങ് അമിതമായി എണ്ണയിലിട്ട് വറുക്കുന്നത് ഒഴിവാക്കണം.
- പാകം ചെയ്യുന്നതും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും
ഉരുളക്കിഴങ്ങ് ഒരുമിച്ച് പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം. ബാക്കിവന്ന ഉരുളക്കിഴങ്ങ് അധിക ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് അണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എപ്പോഴും ഫ്രഷായ ഉരുളക്കിഴങ്ങ് വാങ്ങാന്‍ ശ്രദ്ധിക്കണം. പാകം ചെയ്തുകഴിഞ്ഞാല്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാനും പാടില്ല. ഇത് ആരോഗ്യത്തിന് ദോഷമാണ്. - പാകം ചെയ്യാത്ത ഉരുളക്കിഴങ്ങ്
പാകം ചെയ്യാത്ത ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. കാരണം ഫ്രിഡ്ജില്‍ വെയ്ക്കുമ്പോള്‍ ഇതിലുള്ള സ്റ്റാര്‍ച്ച് പഞ്ചസാരയായി മാറുന്നു. ഈര്‍പ്പം ഉണ്ടാവുന്നതും വായുസഞ്ചാരം ഇല്ലാത്തതും കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഉരുളക്കിഴങ്ങ് എപ്പോഴും നല്ല വായുസഞ്ചാരമുള്ള സ്ഥലത്താവണം സൂക്ഷിക്കേണ്ടത്. അധികം വെളിച്ചം ഇല്ലാത്ത തണുപ്പുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാം.




