ശബരിമല യുവതീ പ്രവേശനം; ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി


ശബരിമല യുവതീ പ്രവേശനത്തില്‍ ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് ബെഞ്ചിന്റെ പരിഗണയില്‍ വരികയെന്നും ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞു.

2018 ലാണ് സുപ്രീംകോടതിയുടെ അഞ്ചംഗ സമിതിയാണ് ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിധി പുറപ്പെടുവിച്ചത്. പിന്നീട് വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധിപേര്‍ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. അങ്ങിനെയാണ് വിശാല ബെഞ്ചിലേക്ക് വിഷയം വിടാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. എന്നാല്‍ ഇക്കാര്യം പരിഗണിക്കുന്നതിലുണ്ടാകുന്ന കാലതാമസം കൂടി തീര്‍പ്പാക്കാനാണ് ചീഫ് ജസ്റ്റീസിന്റെ തീരുമാനം.

Scroll to Top