കാഞ്ഞങ്ങാട് : ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. പള്ളിക്കര പൂച്ചക്കാട് സ്വദേശിയുടെതാണ് മൃതദേഹമെന്നാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കാസര്‍കോട് ഗവ. ജനറല്‍
ആശുപത്രിയിലേക്ക് മാറ്റി. പൂച്ചക്കാട്ടെ മാളികയില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഗഫൂര്‍ 45ആണ് ട്രെയിന്‍ തട്ടി മരിച്ചത്. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പൊലിസ് എത്തി നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ തിരിച്ചറിയുകയായിരുന്നു. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ ട്രെയിന്‍ തട്ടി തെറിപ്പിച്ച യുവാവിന്റെ മൃതദേഹം രാവിലെ 10.3മണിയോടെ പൂച്ചക്കാട് നിന്നും കണ്ടെത്തുകയായിരുന്നു. പാളത്തിനരികിലെ വയലിലാണ് മൃതദേഹം കണ്ടത്. കണ്ണൂര്‍ ഭാഗത്തേക്ക് പുലര്‍ച്ചെ 2 മണിക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ചേറ്റു കുണ്ട് ഭാഗത്ത് ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയതി രച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു




