‘സിപിഐ നിലപാട് അനൈക്യമെന്ന തോന്നലുണ്ടാക്കി, മുന്നണിക്കുള്ളിലാണ് സിപിഐ ചര്‍ച്ച ചെയ്യേണ്ടത്’: മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ലീ?ഗിനെതിരെ വീണ്ടും എസ്എന്‍ഡിപി യോ?ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണത്തിലിരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശന്‍ ആത്മപരിശോധന നടത്താന്‍ ലീ?ഗിനെ വെല്ലുവിളിക്കുന്നുവെന്നും വ്യക്തമാക്കി. ലീ?ഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താനാണ്. മുസ്ലീങ്ങളെ ആകെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു. ലീ?ഗിനും ലീ?ഗ് നേതാക്കള്‍ക്കും ദുഷ്ടലാക്കാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സിപിഐയ്‌ക്കെതിരെയും വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു. സിപിഐ നിലപാട് മുന്നണിയില്‍ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇടതിന്റെ പിന്‍ബലം പിന്നാക്കക്കാരുടെ പിന്തുണയാണ്. അത് സിപിഐ മനസിലാക്കണം. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ആത്മാര്‍ത്ഥതയുള്ളതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനില്ല. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ഉണ്ടായത് ദുരനുഭവമാണ്. 89 വയസ്സുണ്ടെന്നും പരിപാടിയില്‍ നിന്ന് ഇറങ്ങിയത് ഉച്ച സമയത്താണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രായത്തെ ബഹുമാനിക്കണ്ടേ? ഈ സമയത്ത് പ്രതികരണം വേണോ എന്ന് താന്‍ ചോദിച്ചതാണെന്നും ആയിരുന്നു മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച സംഭവത്തെക്കുറിച്ച് വെള്ളാപ്പള്ളിയുടെ വിശദീകരണം. മര്യാദ കാണിക്കണ്ടേ? ഞാന്‍ മൈക്ക് തട്ടിയത് ശരിയാണ്. കുറച്ചു നാളായി എന്റെ ചോരയ്ക്ക് വേണ്ടി നടക്കുന്നു. അവര്‍ സ്വയം ആത്മ പരിശോധന നടത്തണ്ടേ? പക്വത കാണിക്കണ്ടേ? ഞാന്‍ എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്ന് പറഞ്ഞത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അങ്ങനെ വിവരം ഉണ്ടെന്നും ആണ് വെള്ളാപ്പള്ളി മറുപടി നല്‍കിയത്.
യുഡിഎഫ് ഭരിക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. നയത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫ് അനുമതി നല്‍കാത്തത്. അപേക്ഷ ക്ഷണിക്കുമ്പോള്‍ അപേക്ഷിക്കും. ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് പറഞ്ഞതില്‍ എല്ലാം ഉറച്ചു നില്‍ക്കുന്നുവെന്നും ഒരു മാറ്റവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ കാറില്‍ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ല. എംഎന്‍ ഗോവിന്ദന്‍ അടക്കമുള്ള ആളുകള്‍ തന്റെ കാറില്‍ കയറിയിട്ടുണ്ട്. സിപിഐയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. തന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പറയാന്‍ പറ്റില്ല. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയുന്നില്ല.




