സ്വര്‍ണ്ണവില ഉയര്‍ന്നു

കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച (31.10.2025) സ്വര്‍ണവില ഉയരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 11245 രൂപയാണ്. പവന് 880 രൂപ കൂടി 89960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റിനും വില കൂടിയിരിക്കുകയാണ്. ഗ്രാമിന് 90 രൂപ കൂടി 9285 രൂപയും പവന് 720 രൂപ കൂടി 74280 രൂപയുമാണ്.

വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 160 രൂപയാണ്.

Scroll to Top