കാസറഗോഡ്:
യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ‘വോയ്‌സ് ഓഫ് യൂത്ത്’ എന്ന പേരില്‍ നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് 6 മണിക്ക് ചര്‍കളയിലെ വിന്‍ഡ് വാലി റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന ഈ ക്യാമ്പ്, കാസറഗോഡ് എം.പി ശ്രീ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
എട്ട് മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും വാര്‍ഡ് തല പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടക്കുന്ന ക്യാമ്പില്‍ രാഷ്ട്രീയ പരിശീലനം, സംഘാടന തന്ത്രങ്ങള്‍, യുവജന നേതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും നടക്കും.
യൂത്ത് കോണ്‍ഗ്രസ് ‘വോയിസ് ഓഫ് യൂത്ത്’ നേതൃപരിശീലന ക്യാമ്പ് ഇന്ന്




