സിപിഐഎം രാവണീശ്വരം ലോക്കല്‍ കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി

രാവണീശ്വരം: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ ക്ഷേമപദ്ധതികളുടെ പ്രഖ്യാപനത്തിലും വര്‍ദ്ധനവിലും എല്‍ ഡി എഫ് സര്‍ക്കാറിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് രാവണീശ്വരം മുക്കൂട് കേന്ദ്രീകരിച്ച് സിപിഐഎം രാവണീശ്വരം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. സെക്രട്ടറി ഇന്‍ ചാര്‍ജ് ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി എ ശകുന്തള അധ്യക്ഷയായി. കെ ശശി രാവണീശ്വരം, എം ജി പുഷ്പ, എന്‍ ദീപുരാജ്, വിവേക് പി , പി കെ ബാലന്‍, എ ശ്രീധരന്‍ തണ്ണോട്ട്, എം സുനിത, പി വി തങ്കമണി, സുകേഷ് മാക്കി എന്നിവര്‍ സംസാരിച്ചു. സി രവി സ്വാഗതം പറഞ്ഞു.

Scroll to Top