മഞ്ചേശ്വരം: കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരളത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക, സിവില്‍ സര്‍വീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകര്‍ക്കാനുള്ള നീക്കം തടയുക, വര്‍ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യ പ്രസ്ഥാനമായ എഫ്എസ്ഇടിഒയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേഖല കാല്‍ നട പ്രചരണ ജാഥയുടെ ഭാഗമായുള്ള മഞ്ചേശ്വരം മേഖല ജാഥക്ക് സപ്ത ഭാഷ സംഗമ ഭൂമിയില്‍ ഉജ്വല സ്വീകരണം. രണ്ടാം ദിവസം മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി ഹോസംഗ ടി, കൊടിബൈല്‍, കൈകമ്പ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങി ഉപ്പളയില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ കെ ഹരിദാസ്, വൈസ് ക്യാപ്റ്റന്‍ ഡി എല്‍ സുമ, മാനേജര്‍ പി.കെ വിനോദ്, എ വേണുഗോപാലന്‍, എം സുരേന്ദ്രന്‍, യു ശ്യാം ഭട്ട്, രവിന്ദ്ര എന്‍, കുഞ്ഞികൃഷ്ണന്‍, പി എ ഷെരീഫ്, എം.എസ് ജോസ്, ബെന്നി ടി എന്നിവര്‍ സംസാരിച്ചു പുത്തിഗെ, കുമ്പള പഞ്ചായത്തുകളില്‍ നാളെ പര്യടനം നടത്തും.
എഫ് എസ് ഇ ടി ഒ മഞ്ചേശ്വരം മേഖല കാല്‍ നട പ്രചാരണ ജാഥക്ക് സപ്ത ഭാഷ സംഗമ ഭൂമിയില്‍ ഉജ്വല സ്വീകരണം




