വിരമിച്ചആരോഗ്യവകുപ്പ്ജീവനക്കാര്‍ ഇന്ത്യന്‍ റെഡ് കോഴ്‌സ് സൊസൈറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

കാഞ്ഞങ്ങാട്
ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പുതുവത്സരദിനത്തില്‍ റെഡ് ക്രോസ് ഓഫീസില്‍ സംഘടിപ്പിച്ച സ്‌നേഹ സദസ് തീരുമാനിച്ചു .റെഡ്ക്രോസ് സൊസെറ്റി പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കാുന്ന വിവിധ പരിപാടികള്‍ക്ക് അത് പ്രദേശത്തെ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും.
റിട്ടയേര്‍ഡ് പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ വി സുശീല അധ്യക്ഷയായി. റിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഇ മോഹനന്‍ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് സൊസൈറ്റി ചെയര്‍മാന്‍ എം വിനോദ് മുഖ്യാതിഥിയായി. ടി എസ് ശ്യാമള, സി കെ രാജഗോപാലന്‍, കെ അസ്മ, ഹേമലത കോയ് ചേരി, എന്‍ സുകുമാരന്‍, ബിനോയ് ജോണ്‍, കെ സാബു,കെ മുരളി ഷെട്ടി, ഒ ടി സല്‍മത്ത്, എം ബി ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം രാമചന്ദ്രസ്വാഗതവും പി പി ജമുന നന്ദിയും പറഞ്ഞു.

Scroll to Top