2025 തൃശൂരില്‍ വെച്ചു നടന്ന കേരള മാസ്റ്റേഴ്‌സ് പഞ്ചഗുസ്തി മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക്കു വേണ്ടി ഇരട്ട സ്വര്‍ണ്ണം നേടിയ ശരത്ത് അമ്പലത്തറയ്ക്ക് ഇരുപതാം വാര്‍ഡ് കമ്മിറ്റയുടെ നേതൃത്വത്തില്‍ തട്ടുമ്മലിലെ വീട്ടില്‍ വെച്ച് ആദരിച്ചു.കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഇരുപതാം വാര്‍ഡ് മെമ്പര്‍ സുരേഷ് വയമ്പ് പൊന്നാട അണിയിച്ചു.പഞ്ചായത്ത് RP രാമചന്ദ്രന്‍ മാഷ്, വാര്‍ഡ് സമിതി അംഗങ്ങളായ കുഞ്ഞികൃഷ്ണന്‍ കെ എം, അച്യുതന്‍. ടി, മുഹമ്മദ് കുഞ്ഞി പി. എന്‍, ജയകുമാര്‍.പി, ശിവകുമാര്‍. കെ,ജ്യോതിലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. ജനുവരിയില്‍ പൂനെയില്‍ വെച്ചു നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് മത്സരത്തില്‍ ശരത്ത് കേരളത്തെ പ്രേതിനിധികരിക്കും.
കേരള മാസ്റ്റേഴ്‌സ് പഞ്ചഗുസ്തിയില്‍ ഇരട്ട സ്വര്‍ണ്ണം നേടിയ ശരത്ത് അമ്പലത്തറയെ ആദരിച്ചു.




