സര്‍വം സഞ്ജു മയം; 2026 ന്റെ തുടക്കം തന്നെ തൂക്കി; വിജയ് ഹസാരെയില്‍ സെഞ്ച്വറി

2026 ന്റെ തുടക്കം തന്നെ തൂക്കി മലയാളി താരം സഞ്ജു സാംസണ്‍. ജാര്‍ഖണ്ഡിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ താരം കേരളത്തിന് വേണ്ടി സെഞ്ച്വറി നേടി. 90 പന്തില്‍ നിന്നാണ് താരം മൂന്നക്കം തൊട്ടത്. താരമിപ്പോഴും ക്രീസിലുണ്ട്.

സഞ്ജുവിനെ കൂടാതെ രോഹന്‍ കുന്നുമ്മലും കേരളത്തിനായി സെഞ്ച്വറി നേടി. 78 പന്തില്‍ 128 റണ്‍സാണ് രോഹന്‍ നേടിയത്. 11 സിക്സും എട്ട് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്സ്. ബാബ അപരാജിതാണ് സഞ്ജുവിനൊപ്പം ക്രീസിലുള്ളത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് 311 റണ്‍സ് നേടിയിരുന്നു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാല് വിക്കറ്റ് നേടി.

Scroll to Top