രാഷ്ട്രീയ ഏകതാ ദിവസിന്റെ ( നാഷണല്‍ യൂണിറ്റി ഡേ ) ഭാഗമായി ലഹരിക്കെതിരെ കൂട്ടയോട്ടം ( റണ്‍ എഗൈന്‍സ്റ്റ് ഡ്രഗ്‌സ് ) സംഘടിപ്പിച്ചു. ഇതിന്റെ ജില്ലാ തല പരിവാടി തളങ്കര യില്‍ ജില്ലാ പോലീസ് വിജയ് ഭാരത് റെഡ്ഡി ( ഐ പി എസ് )ഫ്‌ലാഗ് ഓഫ് ചെയ്തു. തളങ്കര യില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം മല്ലികാര്‍ജുന ക്ഷേത്ര സമീപം സമാപിച്ചു. ക്രൈംബ്രാഞ്ച് എസ് പി ബാലകൃഷ്ണന്‍ നായര്‍, എ എസ് പി നന്ദഗോപന്‍, അഡിഷണല്‍ എസ് പി ദേവദാസ്, ഡി സി ആര്‍ ബി ഡി വൈ എസ് പി മണികണ്ഠന്‍, കാസര്‍ഗോഡ് ടൌണ്‍ പോലീസ്, ഗവ, കോളേജ് എന്‍ എസ് എസ് വിദ്യാര്‍ഥികള്‍, മെര്‍ച്ചെന്റ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സമിതി, റൊട്ടറി ക്ലബ് കാസര്‍ഗോഡ്, ലയന്‍സ് ക്ലബ് കാസര്‍ഗോഡ്, വാമോസ് തളങ്കര, സ്റ്റുഡന്റ് പോലീസ്, ഗവ, ആശുപത്രി ജെ പി എഛ് എന്‍ ട്രെയിങ് സെന്റര്‍ വിദ്യാര്‍ഥികള്‍,സ്‌പോര്‍ട്‌സ് കൌണ്‍സില്‍, മാലിക്ദീനാര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ എനിവര്‍ സംബന്ധിച്ചു
രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി കാസര്‍കോട് പോലീസിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു




