__
കാസര്‍കോട് :ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 11-ന് ആലംപാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ‘ആസ്‌ക് ഉത്സവ് 2K26’-ന്റെ ലോഗോ പ്രകാശനം പ്രമുഖ ജ്വല്ലറി ശൃംഖലയായ ബെസ്റ്റ് ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷമീര്‍ ചെങ്കള പൊളിറ്റ് ഗ്രൂപ്പ് ഡയറക്റ്റര്‍ അബ്ദുല്‍ റഹ്‌മാനിന് (അദ്ര മേനത്ത് ) നല്‍കിക്കൊണ്ട് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ക്ലബ് അംഗങ്ങളായ മുഹമ്മദ് കാര്‍ (ഡോണ്‍ ) ,ഫാഹിസ് , ഹാരിസ് എസ് ടി, കൈസര്‍, നൗഫല്‍ മച്ചാസ്,എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
‘ആസ്‌ക് ആലംപാടി ഉത്സവ് 2K26’ ലോഗോ പ്രകാശനം ചെയ്തു




