സൂപ്പര്‍ ഫുഡാണെന്ന് കരുതി വാരിക്കോരി കഴിക്കണ്ട; മില്ലറ്റുകള്‍ വില്ലനാവുന്നത് എപ്പോള്‍??

അരി,? ഗോതമ്പ് എന്നിവക്ക് പകരമായി ഉപയോഗിക്കാവുന്ന ചെറിയ വിത്തുകളുള്ള ധാന്യമാണ് മില്ലറ്റ്. ഇവക്ക് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. അന്നജം, പ്രോട്ടീന്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം, കാല്‍സ്യം, എന്നിവയുടെ ഉറവിടമാണ് മില്ലറ്റുകള്‍. ഭാരം കുറക്കുവാനും പ്രമേഹവും ഹൃദയ സംബന്ധവുമായ അസുഖമുള്ളവര്‍ക്കും ഇത് ഫപ്രദമാണ്. കാരണം മില്ലറ്റ് പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.

എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നപോലെ ഇവ അധികമായി കഴിക്കുന്നത് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്ന് ആരോഗ്യ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. തൈറോയ്ഡ്, വൃക്ക സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ മില്ലറ്റ് കഴിക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളില്‍ പരിമിതപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം.

റാഗി, തിന (foxtail millet), കുതിരവാലി (barnyard millet), ചോളം (Sorghum), ചാമ (little millet), കമ്പ്/കമ്പം (pearl millet), വരഗ് (kodo millet), പനിവരഗ് (proso) എന്നിവ മില്ലറ്റുകളിലെ വിവിധ തരങ്ങളാണ്. വരണ്ട കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിവുള്ള വിളയാണിത്. മില്ലറ്റുപയോഗിച്ച് കഞ്ഞി, ദോശ, ഇടിയപ്പം, പുലാവ്, പായസം, ഉപ്പുമാവ് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കാം.

തൈറോയ്ഡ്: ചെറുധാന്യങ്ങളായ കമ്പം, പനിവരഗ് എന്നിവയില്‍ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്ന ഗോയിട്രോജന്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്ന അയഡിനെ തടസ്സപ്പെടുത്തും. അതുകൊണ്ട് തൈറോയ്ഡ് സംബന്ധമായ അസുഖമുള്ളവര്‍ മിമതായ അളവില്‍ മില്ലറ്റ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ദഹനപ്രശ്‌നം: നാരുകള്‍ കൂടുതലാതിനാല്‍ മില്ലറ്റ് ദഹനക്ഷമത മന്ദഗതിയിലാക്കും. ധാരാളം വെള്ളം കുടിക്കാതെ മില്ലറ്റുകള്‍ കഴിക്കുന്നത് ഗ്യാസ്, വയറു വീര്‍ക്കല്‍, മലബന്ധം എന്നിവക്ക് കാരണമാകും.

പോഷകങ്ങള്‍ ആഗിരണം ചെയ്യും: മില്ലറ്റിലെ ഫൈറ്റിക് ആസിഡ്, ടാന്നിന്‍സ് എന്നിവ ശരീരത്തിന് ആവശ്യമായ ഇരുമ്പ്, കാല്‍സ്യം, സിങ്ക് എന്നിവ ആഗിരണം ചെയ്യുന്നത് തടയും. ഭാവിയില്‍ ഇത് വിളര്‍ച്ചക്കും എല്ലുകളുടെ ബലക്ഷയത്തിനും കാരണമാവും.

വൃക്കയിലെ കല്ല്: ചില മില്ലറ്റുകളില്‍ ഓക്‌സലേറ്റുകള്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത് വൃക്കയില്‍ കല്ലുണ്ടാക്കാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രശ്‌നമാണ്.

ഭക്ഷ്യവിഷബാധ: ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതോ പഴയതോ ആണെങ്കില്‍ അതില്‍ കാണപ്പെടുന്ന പൂപ്പല്‍ മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുതിര്‍ത്ത് വെക്കുക: പാകം ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും മില്ലറ്റുകള്‍ കുതിര്‍ത്ത്? വെക്കണം. ഇത് ?പോഷക വിരുദ്ധ ഘടകങ്ങളെ നീക്കം ചെയ്യും.

മിതത്വം പാലിക്കുക: ദിവസവും കഴിക്കുന്നതിന് പകരം ഇടവിട്ട ദിവസങ്ങളില്‍ കഴിക്കുക.

വെള്ളം കുടിക്കുക: മില്ലറ്റ് കഴിക്കുമ്പോള്‍ ദഹനം സുഗമമാക്കാന്‍ ധാരാളം വെള്ളം കുടിക്കുക.

Scroll to Top