SPG ലീഡ് സ്കൂൾ ആയ കാസർഗോഡ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. യോഗത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 250 ഓളം പ്രതിനിധികൾ പങ്കെടുത്തു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. സി എം. ദേവദാസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉത്തമദാസ് ടി ചടങ്ങിൽ പങ്കെടുത്തു. ഗവൺമെന്റ് ഹൈസ്കൂൾ പ്രിൻസിപ്പൽ സുനിൽ അധ്യക്ഷത വഹിച്ചു. സോഷ്യൽ പോലീസിംഗ് ഡിവിഷൻ ജില്ലാ കോഡിനേറ്റർ പി കെ രാമകൃഷ്ണൻ സബ് ഇൻസ്പെക്ടർ സ്വാഗതം പറഞ്ഞു. ഡിജിറ്റൽ ഡി അഡിക്ഷൻ സെന്റർ സൈക്കോളജിക്കൽ കൗൺസിലർ ശ്രീഷ്മ നന്ദിയും പറഞ്ഞു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്താനും സമൂഹത്തിന്റെ പൂർണമായ പിന്തുണ ആർജ്ജിക്കുന്നതിൽ കൂടുതൽ അവബോധം കുട്ടികളിലും സമൂഹത്തിലും ഉണ്ടാക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ചർച്ച ചെയ്തു.
കാസറഗോഡ് ജില്ലയിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ജില്ലയിലെ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെയും ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും പിടിഎ പ്രസിഡണ്ട് മാരുടെയും സംയുക്തമായ യോഗം




