ടീമില്‍ നിന്ന് പുറത്താക്കിയ BCCI ക്കുള്ള മറുപടി; വിജയ് ഹസാരെയില്‍ റുതുരാജിന്റെ വെടിക്കെട്ട് സെഞ്ച്വറി

വിജയ് ഹസാരെയില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി റുതുരാജ് ഗെയ്ക്വാദ്. ഗോവയ്‌ക്കെതിരെ മഹാരാഷ്ട്രക്കായി ഇറങ്ങിയ താരം 131 പന്തില്‍ 134 റണ്‍സ് മാത്രമാണ് നേടിയത്. ആറ് സിക്സറും എട്ട് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്സ്.

മഹരാഷ്ട്രക്കായി ഇറങ്ങിയ ആദ്യ നാല് ബാറ്റര്‍മാരും രണ്ടക്കം കാണാതെ പുറത്തായ ശേഷമായിരുന്നു റുതുരാജിന്റെ മിന്നും പ്രകടനം. റുതുരാജിന്റെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി.

ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും റുതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം നടന്ന പരമ്പരയില്‍ സെഞ്ച്വറി നേടിയിട്ടും താരത്തിന് ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ടീമലിടം ലഭിച്ചില്ല.

ദക്ഷിണാഫ്രിക്കക്കെതിരെ നാലാം നമ്പറില്‍ ബാറ്റ് ചെയ്തതാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയതോടെ ഗെയ്ക്വാദിന്റെ വാതില്‍ പൂര്‍ണമായി അടഞ്ഞത്. ഈ പ്രകടനം തന്നെ തഴഞ്ഞവര്‍ക്കുള്ള റുതുരാജിന്റെ മറുപടി കൂടിയാണ്.

Scroll to Top