Saturday, September 21, 2024
Home Kasaragod അബുദാബി കെഎംസിസി കുമ്പള പഞ്ചായത്ത് റവാഹുറഹ്‌മാ ചികിത്സാ ധന സഹായം അനുവദിച്ചു

അബുദാബി കെഎംസിസി കുമ്പള പഞ്ചായത്ത് റവാഹുറഹ്‌മാ ചികിത്സാ ധന സഹായം അനുവദിച്ചു

by KCN CHANNEL
0 comment

കുമ്പള. അബുദാബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗവും മാസംതോറും നല്‍കുന്ന ചികിത്സാ ധന സഹായ പദ്ധതിയായ റവാഹു റഹ്‌മയുടെ ജൂലൈ, ഓഗസ്റ്റ് മാസത്തിലെ ധന സഹായ കൈ മാറല്‍ ചടങ്ങും നടന്നു. കെ എം സി സി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അറബി ബഷീര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അബുദാബി കെ എം സി സി കാസര്‍ഗോഡ് ജില്ലാസെക്രട്ടറി അഷറഫ് ഉളുവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കുമ്പള പഞ്ചായത്തില്‍ പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന പദ്ധതിയാണ് റവാഹു റഹ്‌മ. ഓരോ മാസവും പഞ്ചായത്തില്‍ പെട്ട ഒരു വാര്‍ഡിലെ ഒരു രോഗിക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന ധന സഹായം കൈമാറും. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുഖേന അപേക്ഷിക്കുന്ന അപേക്ഷയില്‍ മാത്രമായിരിക്കും ധന സഹായം അനുവദിക്കുക. ജൂലൈ മാസത്തെ ധന സഹായം കുമ്പള പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അരികാടി കടവത് വാര്‍ഡിലെ രോഗിക്കും ഓഗസ്റ്റ് മാസത്തിലെ ധന സഹായം കുമ്പള പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കളത്തൂര്‍ വാര്‍ഡിലെ രോഗിക്കും പഞ്ചായത്ത് കമ്മിറ്റി മുഖേന കൈമാറുന്നതായിരിക്കും .
ചടങ്ങില്‍ കാസറഗോഡ് ജില്ലാ മഞ്ചേശ്വരം മണ്ഡലം ട്രെഷറര്‍ ഖാലിദ് ബംബ്രാണ, മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ്സുനൈഫ് പേരാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുമ്പള പ്രവര്‍ത്തക സമിതി അംഗങ്ങളായ സിദ്ദിഖ് പട്ടാ, മുനീര്‍ ബത്തേരി, ഷാജഹാന്‍ മൊഗ്രാല്‍, ഹമീദ് കുമ്പള, സി ച് ഖാലിദ്, അബ്ദുള്‍ റെഹ്‌മാന്‍ വളപ്പില്‍, അബ്ദുള്‍ റെഹ്‌മാന്‍ ബബ്രണ, ആദം കുമ്പള, തസ്രീഫ് ബത്തേരി, ഹബി ആരിക്കാടി, അബ്ദുല്‍ റഹ്‌മാന്‍ കുമ്പോള്‍, തുടങ്ങിയവര്‍ യോഗത്തില്‍ സംബഡിച്ചു

ആക്ടിങ് ജനറല്‍ സെക്രട്ടറി അഷ്റഫ് അച്ചു കുമ്പള സ്വാഗതവും ട്രഷര്‍ ഇബ്രാഹിം അരികാടി നന്ദിയും പറഞ്ഞു .

You may also like

Leave a Comment