സമഗ്രഗുണമേന്മ വിദ്യാഭ്യാസ പാക്കേജ് ജില്ലാതല പരിശീലനം
ചെറുവത്തൂര്‍ : പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ഭാഷഗണിതം, ഇംഗ്ലീഷ് എണീ വിഷയങ്ങളില്‍ അടിസ്ഥാന ശേഷി ഉറപ്പാക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പാക്കേജ് പരിപാടിയുടെ രണ്ടു ദിവസത്തെ ജില്ലാതല റസിഡന്‍ഷ്യല്‍ പരിശീലനം കൊടക്കാട് കദളീവനത്തില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം സെറീനസലാം ഉദ്ഘാടനം ചെയ്തു എല്ലാ കുട്ടികള്‍ക്കും അര്‍ഹതപ്പെട്ട വിജയം ഉറപ്പാക്കാന്‍ സര്‍ക്കാറിന്റെ നൂറ് ദിന പരിപാടികളില്‍ ഊന്നല്‍ കൊടുത്ത് നടപ്പിലാക്കുന്ന പരിപാടിയാണിത്. ചടങ്ങില്‍ സമഗ്ര ശിക്ഷാ കാസര്‍ഗോഡ് ജില്ലാ പ്രൊജക്റ്റ് കോ -ഓഡിനേറ്റര്‍ ബിജുരാജ് വി.എസ് അദ്ധ്യക്ഷത വഹിച്ചു. സനില്‍ കുമാര്‍ വെള്ളുവ വി.വി സുബ്രഹ്‌മണ്യന്‍, സുശീല പി, സുധീഷ് കെ. അബ്ദുള്‍ ഹക്കീം.ടി സുമയ്യ.പി എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു ചടങ്ങില്‍ സമഗ്രശിക്ഷാ കാസര്‍ഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പ്രകാശന്‍ ടി. സ്വാഗതവും ബി.ആര്‍ സി ചെറുവത്തൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ വി.വി. സുബ്രമ്മണ്യന്‍ നന്ദി പ്രകാശിപ്പിച്ചു.
്
സമഗ്രഗുണമേന്മ വിദ്യാഭ്യാസ പാക്കേജ് ജില്ലാതല പരിശീലനം




