കാസര്‍ഗോഡ് -മംഗളൂരു ദേശീയപാതയില്‍ കുമ്പളയില്‍
ടോള്‍ പിരിവ് ആരംഭിച്ച്
ദേശീയപാത അതോറിറ്റി.
ടോള്‍ പിരിവ് തടഞ്ഞ എ കെ എം അഷ്‌റഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറസ്റ്റു ചെയ്തു നീക്കി.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ നൂറോളം പേരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തു നീക്കിയത്.
എ കെ എം അഷ്‌റഫ് എം എല്‍ എ, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍ തുടങ്ങിയവരെ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റു ചെയ്തത്.
തുടര്‍ന്ന് റോഡ് ഉപരോധിക്കാന്‍ എത്തിയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ സ്വയം പിരിഞ്ഞ് പോയി.
ടോള്‍ പിരിവ് സംബന്ധിച്ച് ദേശീയപാത അധികൃതരും ആക്ഷന്‍ ഭാരവാഹികളും രാവിലെ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടതോടെയാണ് സമരക്കാര്‍ റോഡ് ഉപരോധിച്ചത്.
കുമ്പള ടോള്‍ പ്ലാസയില്‍ സംഘര്‍ഷം;എ കെ എം അഷ്‌റഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നീക്കി,ടോള്‍ പിരിവ് ആരംഭിച്ചു




