കാസറഗോഡ്: ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ അസോസിയേഷന്‍ ഇന്ത്യയുടെ കാസറഗോഡ് ജില്ലാ കമ്മിറ്റി ഓര്‍ഗനൈസ് ചെയ്ത’ന്യൂ ഇയര്‍ കപ്പ്”ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ് കുമ്പളയിലെ ജെ എസ്‌കെഎ കരാട്ടെ ഡോജോയില്‍ വെച്ച് വിജയകരമായി നടത്തപ്പെട്ടു.
ജെഎസ്‌കെഎ കേരള സ്റ്റേറ്റ് ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സെയ് വിനോദ് മാത്യു വയലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രസ്തുത ടൂര്‍ണമെന്റില്‍ 7 സ്‌കൂളുകളും 3 അസോസിയേഷനുകളും പങ്കെടുത്തു. മത്സരങ്ങള്‍ കൊഴുപ്പാര്‍ന്നതും വാശിയേറിയതുമായിരുന്നു.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുള്‍ ഖാദര്‍ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍ മുഖ്യാതിഥിയായിരുന്നു.കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഷ്‌റഫ് കര്‍ള, പ്രിത്വിരാജ് ഷെട്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ടാറ്റാമി (ബൗട്ട്) ഉദ്ഘാടനം ജോസഫ് മേചറാത്ത് നിര്‍വഹിച്ചു.
ശക്തരായ മത്സരാര്‍ത്ഥികളുടെ മികവിന്റെ പശ്ചാത്തലത്തില്‍ ഓവറോള്‍ ചാമ്പ്യന്‍സ് ട്രോഫി ഒന്നാം സ്ഥാനം കുമ്പള സെന്റ് മോണിക്ക സ്‌കൂള്‍ സ്വന്തമാക്കി.രണ്ടാം സ്ഥാനം കൊടിയമ്മ കോഹിനൂര്‍ പബ്ലിക് സ്‌കൂളും,മൂന്നാം സ്ഥാനം,കുമ്പള ഹോളി ഫാമിലി സ്‌കൂളും കരസ്ഥമാക്കി.
2026 പുതുവത്സര ചാമ്പ്യന്‍ഷിപ്പ് കാസറഗോഡ് ജില്ലയിലെ കരാട്ടെ താരങ്ങളുടെ കഴിവും, യുവതലമുറയിലെ താല്‍പ്പര്യവും വര്‍ധിപ്പിക്കുന്നതിന് സഹായകരമായി എന്ന് സെന്‍സെയ് വിനോദ് മാത്യു വയല അഭിപ്രായപ്പെട്ടു. പങ്കെടുത്ത എല്ലാ സ്‌കൂളുകളെയും അസോസിയേഷനുകളെയും അഭിനന്ദിച്ചുകൊണ്ട് ടൂര്‍ണമെന്റ് സംഘാടകര്‍ നന്ദി അറിയിച്ചു.
പരിപാടിയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിച്ച ഷോട്ടോക്കാന്‍ കരാട്ടെ അക്കാഡമി കുമ്പള പ്രസിഡന്റ് താജുദീന്‍ മൊഗ്രാലിനെ പ്രത്യേകം അനുമോദിച്ചു.
ഫോട്ടോ:ജെഎസ് കെഎ ഇന്ത്യ- കാസര്‍ഗോഡ് ജില്ല പുതുവത്സരത്തോടനുബന്ധിച്ച് കുമ്പളയില്‍ സംഘടിപ്പിച്ച കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു.




