കഴുത്തിലെ കറുത്ത നിറത്തെ സൂക്ഷിക്കണം! ഗുരുതരമായ ആരോഗ്യപ്രശ്നമാകാം
കഴുത്തിലും മടക്കുകളിലും കറുത്തനിറം ശ്രദ്ധയില്‍പ്പെടുമ്പോഴേ, തൈരും കടലമാവുമൊക്കെ കുഴച്ചിട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. അകന്തോസിസ് നിഗ്രിക്കന്‍സ് എന്നൊരു അവസ്ഥയാണിത്. മധ്യവയസ്‌കരില്‍ ഇത് സാധാരണയായി കാണപ്പെടുന്ന ഒരു അവസ്ഥയാണിത്. സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന ഈ അവസ്ഥ ചിലരില്‍ നെറ്റിയിലും വശങ്ങളിലും മൂക്കിന് ഇരുവശത്തും ഉണ്ടാകും. മറ്റുചിലരില്‍ കൈമുട്ട്, വിരല്‍ മടക്കുകള്‍, കാല്‍മുട്ട് എന്നിവിടങ്ങളിലും കറുപ്പുനിറം കാണപ്പെടുന്നുണ്ട്.




